ജയമില്ലാതെ അഫ്ഗാൻ; വിൻഡീസ് ജയം 23 റൺസിന്

afg-wi
SHARE

ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെ വെസ്റ്റ് ഇന്‍ഡീസ് 23 റണ്‍സിന് തോല്‍പിച്ചു . വിന്‍ഡീസ് ഉയര്‍ത്തിയ 312 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ 288 റണ്‍സിന് പുറത്തായി .  മികച്ച തുടക്കമാണ് അഫ്ഗാന് ലഭിച്ചത്.  റഹ്മത്ത് ഷാ – ഇക്രം ഖില്‍ രണ്ടാം വിക്കറ്റ്  സെഞ്ചുറി കൂട്ടുകെട്ട് അഫ്ഗാനെ വിജയത്തിലേയ്ക്ക് നയിക്കുമെന്ന് തോന്നിച്ചെങ്കിലും  ബ്രാത്ത് വെയിറ്റ് 62 റണ്‍സെടുത്ത റഹ്മത്ത് ഷായെ മടക്കി.

ക്രിസ് ഗെയ്ല്‍ എറിഞ്ഞ 36ാം ഓവറില്‍ രണ്ടുവിക്കറ്റ് വീണതോെട വിന്‍ഡീസ് പിടിമുറുക്കി .  93 പന്തില്‍ 86 റണ്‍സെടുത്ത് ഇക്രം പുറത്തായി . അസ്ഗര്‍ അഫ്ഗാന്‍ 32 പന്തില്‍ 40 റണ്‍െസടുത്തു .കെമാര്‍ റോച്ച് മൂന്നുവിക്കറ്റ് വീഴ്ത്തി .  രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് എന്ന നിലയില്‍ നിന്ന് 288 റണ്‍സ് എടുക്കുമ്പോഴേയ്ക്കും അഫ്ഗാന്‍ ഇന്നിങ്സ് അവസാനിച്ചു .

MORE IN ICC CRICKET WORLD CUP 2019
SHOW MORE
Loading...
Loading...