ഇന്ത്യയോടേറ്റ തോല്‍വി; ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചെന്ന് പാക് പരിശീലകന്‍

micky-arthur
SHARE

ലോകകപ്പ് മത്സരങ്ങള്‍ എപ്പോഴും ആവേശം നിറഞ്ഞതായിരിക്കും. ഇന്ത്യാ–പാക് മത്സരമാകുമ്പോള്‍ ആവേശം അതിന്റെ കൊടുമുടിയിലെത്തും. പലപ്പോഴും ഇന്ത്യാ–പാക് കളിയുടെ വീറും വാശിയും മൈതാനത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ച് പുറത്തെത്താറുണ്ട്. 

ഇത്തവണയും അതിന് മാറ്റമുണ്ടായില്ല. എന്നാല്‍ ഏഴാം തവണയും ഇന്ത്യയോടു അടിയറവ് പറയാനായിരുന്നു പാക്കിസ്ഥാന്റെ വിധി. തോല്‍വിയിലെ നിരാശ തുറന്നു പറഞ്ഞിരിക്കുകയാണ് പരിശീലകന്‍ മിക്കി ആര്‍തര്‍. തോല്‍വിയില്‍ മനംനൊന്ത് ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചെന്ന് മിക്കി പറഞ്ഞു. തോല്‍വി മാനസികമായി തളര്‍ത്തി. ലോകകപ്പായതില്‍ മാധ്യമങ്ങളുടേയും ആരാധകരുടേയും വിമര്‍ശനം നേരിടേണ്ടി വരുമെന്നും പരിശീലകന്‍ പറഞ്ഞു. 

ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ വിജയിച്ചതോടെ പാക്കിസ്ഥാന് സെമി പ്രതീക്ഷകള്‍ ഇനിയും അവശേഷിക്കുന്നു. 

MORE IN ICC CRICKET WORLD CUP 2019
SHOW MORE
Loading...
Loading...