വിറച്ച് ജയിച്ച് പാക്കിസ്ഥാൻ, സെമി പ്രതീക്ഷ നിലനിർത്തി

CRICKET-WORLDCUP-PAK-AFG/
SHARE

ലോകകപ്പ് ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാനെതിരെ വിറച്ച് ജയിച്ച് പാക്കിസ്ഥാൻ. അഫ്ഗാനിസ്ഥാൻ ഉയര്‍ത്തിയ 228 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 2 പന്തുകൾ ബാക്കി നിൽക്കെ വിജയ റൺസ് കുറിച്ചു. 3 വിക്കറ്റിന്റെ ജയം. നാലാം ജയത്തോടെ സെമി പ്രതീക്ഷകൾ സജീവമാക്കി പാക്കിസ്ഥാൻ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു.

54 പന്തിൽ 49 റൺസെടുത്ത ഇമാദ് വാസിമാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ. ബാബർ അസം 51 പന്തിൽ 45 റൺസും നേടി. ഫഖർ‍ സമാൻ (പൂജ്യം), ഇമാം ഉൾ ഹഖ് (51 പന്തില്‍ 36), , മുഹമ്മദ് ഹഫീസ് (35 പന്തിൽ 19), ഹാരിസ് സുഹൈൽ (57 പന്തിൽ 27), സർഫ്രാസ് അഹമ്മദ് (22 പന്തിൽ 18), ഷദബ് ഖാൻ (17 പന്തിൽ 11) എന്നിങ്ങനെയാണു പുറത്തായ പാക് താരങ്ങളുടെ സ്കോറുകൾ. 9 പന്തിൽ 15 റൺസുമായി വഹാബ് റിയാസ് ഇമാദ് വാസിമിനൊപ്പം പുറത്താകാതെനിന്നു.

രണ്ടാം വിക്കറ്റിൽ ബാബർ‌ അസം – ഇമാം ഉൾ ഹഖ് സഖ്യം പാക്കിസ്ഥാനു വേണ്ടി 72 റൺസ് കൂട്ടിച്ചേർത്തു. ഇന്നിങ്സിലെ രണ്ടാം പന്തിൽത്തന്നെ വിക്കറ്റ് നഷ്ടമാക്കിയ പാക്കിസ്ഥാൻ തകർച്ചയോടെയാണ് മറുപടി ബാറ്റിങ് തുടങ്ങിയത്. മുജീബുർ റഹ്മാന്റെ പന്തിൽ എൽബിയിൽ കുരുങ്ങി ഫഖർ സമാനാണ് സം‘പൂജ്യനാ’യി മടങ്ങിയത്. 

ഇമാം ഉൾ ഹഖിനെയും ബാബർ‌ അസമിനെയും മുഹമ്മദ് നബിയാണു പുറത്താക്കിയത്. മുജിബുർ റഹ്മാന്റെ പന്തിൽ ഹഷ്മത്തുള്ള ഷാഹിദിക്കു ക്യാച്ച് നൽകി ഹഫിസ് മടങ്ങി. റാഷിദ് ഖാന്റെ പന്തിൽ എൽബി ആയാണ് ഹാരിസ് സുഹൈൽ വീണത്. റാഷിദ് ഖാന്റെ പന്തിൽ എൽബി ആയി ഹാരിസ് സുഹൈലും പുറത്തായി.

നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാൻ നിശ്ചിതത 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിലാണ് 227 റൺസെടുത്തത്. ഒരു അർധസെഞ്ചുറി പ്രകടനം പോലും ഉണ്ടായില്ലെങ്കിലും 42 റൺസ് വീതം നേടി ടോപ് സ്കോറർമാരായ അസ്ഗർ അഫ്ഗാൻ, നജീബുല്ല സദ്രാൻ എന്നിവരുടെ പ്രകടനമാണ് അഫ്ഗാൻ ഇന്നിങ്സിന്റെ നട്ടെല്ല്. പാക്കിസ്ഥാനായി ഷഹീൻ അഫ്രീദി 10 ഓവറിൽ 47 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.

നാലാം വിക്കറ്റിൽ അസ്ഗർ അഫ്ഗാൻ – ഇക്രം അലി ഖിൽ സഖ്യം കൂട്ടിച്ചേർത്ത 64 റൺസാണ് അഫ്ഗാൻ ഇന്നിങ്സിലെ ഏറ്റവും മികച്ച കൂട്ടുകെട്ട്. 200നു മുകളിലുള്ള ടോട്ടലിലേക്കുള്ള കുതിപ്പിൽ അഫ്ഗാൻ ഇന്നിങ്സിന് അടിത്തറയിട്ടതും ഈ കൂട്ടുകെട്ടു തന്നെ. 35 പന്തിൽ മൂന്നു ബൗണ്ടറിയും രണ്ടു സിക്സും സഹിതമാണ് അസ്ഗർ 42 റൺസെടുത്തത്. പിന്നീട് അഫ്ഗാൻ ഇന്നിങ്സിന്റെ നിയന്ത്രണമേറ്റെടുത്ത നജീബുല്ല സദ്രാൻ 54 പന്തിൽ ആറു ബൗണ്ടറികളോടെയും 42 റൺസെടുത്തു.

ഓപ്പണർമാരായ റഹ്മത്ത് ഷാ (43 പന്തിൽ 35), ഗുൽബാദിൻ നായിബ് (12 പന്തിൽ 15), ഇക്രം അലി ഖിൽ (66 പന്തിൽ 24), മുഹമ്മദ് നബി (33 പന്തിൽ 16), റാഷിദ് ഖാൻ (12 പന്തിൽ എട്ട്), ഹമീദ് ഹസൻ (ഒന്ന്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. സമീയുല്ല ഷിൻവാരി 32 പന്തിൽ 19 റൺസുമായും മുജീബുർ റഹ്മാൻ ഒൻപതു പന്തിൽ ഏഴു റൺസുമായും പുറത്താകാതെ നിന്നു.

10 ഓവറിൽ 47 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് പിഴുത ഷഹീൻ അഫ്രീദിയുെട പ്രകടനമാണ് പാക്ക് ബോളിങ്ങിലെ ഹൈലൈറ്റ്. 10 ഓവറിൽ 48 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് പിഴുത ഇമാദ് വാസിം, എട്ട് ഓവറിൽ 29 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് പിഴുത വഹാബ് റിയാസ് എന്നിവർ ഉറച്ച പിന്തുണ നൽകി. ഷതാബ് ഖാനാണ് ഒരു വിക്കറ്റ്.

MORE IN ICC CRICKET WORLD CUP 2019
SHOW MORE
Loading...
Loading...