ജയിച്ചത് ഇന്ത്യ, ബാറ്റിങ് നിര തുഴച്ചിൽ വിനയാകുമോ? ഹൃദയം കവർന്ന് അഫ്ഗാന്‍

india-afghan
SHARE

ഇംഗ്ലണ്ട് അടിച്ചോടിച്ച അഫ്ഗാ സ്ഥാനെ എളുപ്പത്തിൽ അടിച്ചകറ്റാമെന്ന് ഇന്ത്യ കരുതി. പക്ഷെ അഫ്ഗാൻ സ്പിന്നർമാരുടെ മുന്നിൽ ഇന്ത്യ തുഴഞ്ഞു. മുൻനിര വീണാൽ ടീം ഇന്ത്യയുടെ നടു ഒടിയുമെന്ന് അഫ്ഗാൻ തുറന്നു കാട്ടി. 

സ്പിന്നർമാരുടെ പന്തിന്റെ ഗതി മനസിലായില്ല

ഇന്ത്യ എന്നും സ്പിന്നർമാർക്കെതിരെ ആധികാരികതയോടെ കളിക്കുന്ന ടീം ആണ്. എന്നാൽ അഫ്ഗാനു മുന്നിൽ മുട്ടുമടക്കി, തലകുനിച്ചു. ഈ ലോകകപ്പിൽ ആദ്യമായാണ് ഇന്ത്യ സ്പിന്നർമാർക്ക് വിക്കറ്റ് നൽകി മടങ്ങുന്നത്. ഹിറ്റ്മാൻ രോഹിത് ശർമ ആണ് ആദ്യം വീണത്. ഓഫ് സ്പിന്നർ മുജീബിന്റെ പന്തിൽ ഹിറ്റ്മാൻ വീണു. രാഹുൽ പതിവിലേറെ പ്രതിരോധത്തോടെ കളിച്ചു. ഒടുവിൽ ക്ഷമകെട്ട് അനാവശ്യമായി റിവേഴ്സ് സ്വീപ്പ് കളിച്ച് മടങ്ങി. സ്പിന്നിനെയും പേസിനെയും ഒരു പോലെ നേരിട്ടു. നാലാം നമ്പറിൽ വിജയ് ശങ്കറെ വീണ്ടും പരീക്ഷിച്ചു. 29 റൺസ് നേടിയെങ്കിലും ശങ്കർ നിരാശപ്പെടുത്തി. സ്വീപ് ചെയ്യാനുള്ള തിടുക്കം വിക്കറ്റ് തുലച്ചു. റാഷിദ് ഖാനെ സിക്സർ പൊക്കാനുള്ള ധോണിയുടെ ശ്രമവും ക്ഷമകെട്ടായിരുന്നു. റാഷിദ് ഖാൻ ധോണിയെ പറഞ്ഞു വിട്ടു. ഇംഗ്ലണ്ട് റാഷിദിനെ 9 ഓവറിൽ 110 റൺസടിച്ച് നാണം കെടുത്തിയാണ് വിട്ടത്. എന്നാൽ ഇന്ത്യാക്കാർക്ക് റാഷിദ് 10 ഓവറിൽ നൽകിയത് 38 റൺസ് മാത്രം. 

അഫ്ഗാൻ കൃത്യത കാട്ടി

സ്റ്റംപിനു നേരെ അച്ചടക്കത്തോടെ എറിഞ്ഞ അഫ്ഗാൻ സ്ലോ കട്ടറുകളും യോർക്കറ്റുകളും തീർത്ത് ഇന്ത്യൻ ബാറ്റിങ്ങ് നിരയെ അരിഞ്ഞിട്ടു. അച്ചടക്കത്തോടെയുള്ള ബോളിങ് അഫ്ഗാൻ നടത്തിയപ്പോൾ പേരുകേട്ട ഇന്ത്യൻ ബാറ്റിങ് നിര തല കുത്തി വീണു. വരും മൽസരങ്ങളിൽ ബാറ്റിങ് നിര പരീക്ഷിക്കപ്പെട്ടാൽ കരകയറുക എളുപ്പമല്ല.

MORE IN ICC CRICKET WORLD CUP 2019
SHOW MORE
Loading...
Loading...