ലോകകപ്പ് ക്രിക്കറ്റ്: ഓസ്ട്രേലിയക്ക് 87 റൺസിന്റെ ജയം

CRICKET-WORLDCUP-LKA-AUS/
SHARE

മോഹിപ്പിക്കുന്ന തുടക്കത്തിനുശേഷം ‘നടുതല്ലി വീണ’ ശ്രീലങ്കയ്ക്ക് ഓസ്ട്രേലിയയ്‌ക്കെതിരായ ലോകകപ്പ് പോരാട്ടത്തിൽ ദയനീയ തോൽവി. 87 റൺസിനാണ് ഓസീസ് ശ്രീലങ്കയെ തകർത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെ സെഞ്ചുറിയുടെയും മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ അർധസെഞ്ചുറിയുടെയും കരുത്തിൽ നേടിയത് ഏഴു വിക്കറ്റ് നഷ്ടത്തിൽ 334 റൺസ്. മറുപടി ബാറ്റിങ്ങിൽ സെഞ്ചുറി കൂട്ടുകെട്ടുമായി ദിമുത് കരുണരത്‌നെ – കുശാൽ പെരേര സഖ്യം ശ്രീലങ്കയ്ക്ക് ഉജ്വല തുടക്കം സമ്മാനിച്ചതാണ്. ഇരുവരും പുറത്തായശേഷം വന്നവർക്ക് മികവു തുടരാനാകാതെ പോയതോടെ ശ്രീലങ്ക 45.5 ഓവറിൽ 247 റണ്‍സിന് പുറത്തായി. തോൽവി 87 റൺസിന്.

കന്നി ഏകദിന സെഞ്ചുറിക്ക് മൂന്നു റൺസ് മാത്രം അകലെ പുറത്തായ ക്യാപ്റ്റൻ ദിമുത് കരുണരത്‌നെയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. 108 പന്തുകൾ നേരിട്ട കരുണരത്‌നെ ഒൻപതു ബൗണ്ടറി സഹിതമാണ് 97 റൺസെടുത്തത്. സഹ ഓപ്പണർ കുശാൽ പെരേര 52 റൺസെടുത്തു. 36 പന്തിൽ അഞ്ചു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടുന്നതാണ് പെരേരയുടെ ഇന്നിങ്സ്. 10 ഓവറിൽ 55 റൺസ് വഴങ്ങി നാലു വിക്കറ്റ് പിഴുത മിച്ചൽ സ്റ്റാർക്കിന്റെ പ്രകടനമാണ് ഓസീസ് നിരയിലെ ഹൈലൈറ്റ്. കെയ്ൻ റിച്ചാർഡ്സൻ ഒൻപത് ഓവറിൽ 47 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. പാറ്റ് കമ്മിൻസ് രണ്ടും ജെയ്സൻ ബെഹ്റെൻഡോഫ് ഒരു വിക്കറ്റും വീഴ്ത്തി.

വിജയത്തോടെ അഞ്ചു കളികളിൽനിന്ന് എട്ടു പോയിന്റുമായി ഓസീസ് ഒന്നാം സ്ഥാനത്തേക്കു കയറി. നാലു കളികൾ ജയിച്ച അവർ ഇതുവരെ തോറ്റത് ഇന്ത്യയോടു മാത്രം. രണ്ടു മൽസരങ്ങൾ ഇതുവരെ മഴ കൊണ്ടുപോയ ശ്രീലങ്കയ്ക്ക് മൂന്നു മൽസരങ്ങളിൽ രണ്ടാം തോൽവിയാണിത്. അഞ്ചു മൽസരങ്ങളിൽനിന്ന് സമ്പാദ്യം നാലു പോയി

MORE IN ICC CRICKET WORLD CUP 2019
SHOW MORE
Loading...
Loading...