ഷുഐബ് പൂജ്യത്തിന് പുറത്ത്; സാനിയ കരയുമോ ചിരിക്കുമോ; ട്രോൾ പരിഹാസം

sania-troll
SHARE

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മൽസരം എന്നുവന്നാലും മനസമാധാനം നഷ്ടപ്പെടുന്നത് സാനിയ മിർസയ്ക്കാണ്. ട്രോളുകളിലൂടെയും സമൂഹമാധ്യമത്തിലൂടെയും സാനിയ ആക്രമണത്തിന് ഇരയാകാറുണ്ട്. ഇത്തവണയും സ്ഥിതി വ്യത്യാസമല്ല. 

ഇത്തവണയും ഇന്ത്യയ്ക്കെതിരെ ഏറെ പ്രതീക്ഷയോടെ പാകിസ്ഥാൻ ഇറക്കിയ താരമാണ് ഷുഐബ് മാലിക്. എന്നാൽ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി ആദ്യ പന്തിൽ തന്നെ ഷുഐബ് പുറത്തായി.

sania-troll2

ഇതോടെ ട്രോളുകൾ സാനിയയ്ക്ക് നേരെയായി. അമ്മായി അമ്മയുടെ കൂടെ ക്രിക്കറ്റ് കാണുമ്പോൾ സാനിയ ഉള്ളിൽ ചിരിയ്ക്കുകയും പുറത്ത് കരയുകയുമായിരിക്കുമെന്ന് പരിഹാസ രൂപത്തിൽ ട്രോളുകളുണ്ട്.

സാനിയയ്ക്ക് ചിരിക്കണോ കരയണോ എന്നറിയാൻ വയ്യാത്ത അവസ്ഥയാണെന്നും കമന്റുകളുണ്ട്. പലപ്പോഴും ഇത്തരം ട്രോളുകൾ അതിരുകടക്കുമ്പോൾ സമൂഹമാധ്യമത്തിൽ നിന്നും വിട്ടുനിന്നുകൊണ്ടാണ് സാനിയ പ്രതികരിക്കുന്നത്. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...