കടുത്ത പ്രതിസന്ധിയിൽ ദക്ഷിണാഫ്രിക്ക; തോറ്റാൽ പുറത്ത്

south-africa-team
SHARE

വലിയ പ്രതിസന്ധിയിലൂടെയാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് കടന്നുപോകുന്നത്. ഇന്ന് തോറ്റാല്‍ ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ നിന്ന്  പുറത്താകും. എന്നാല്‍ അഫ്ഗാനെതിരായ ജയം ടീമിന് പുത്തന്‍ ഉണര്‍വ് നല്‍കിയെന്ന് ബോളിങ് കോച്ച് ഹെന്‍ഡേഴ്സന്‍ പറഞ്ഞു.

ജയം അല്ലെങ്കില്‍ മരണം. അതില്‍ കൂടുതലൊന്നും ഇന്ന് കിവികളെ നേരിടാനിറങ്ങുമ്പോള്‍ ഫാഫ് ഡുപ്ലെസിയുടേയും കൂട്ടരുടേയും മനസില്‍ ഉണ്ടാകില്ല. അഞ്ച് മല്‍സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമുള്ള ദക്ഷിണാഫ്രിക്ക നിലവില്‍ എട്ടാമതാണ്. ന്യൂസീലന്‍ഡിനെതിെര അത്ര സുഖകരമായ ഓര്‍മയല്ല ലോകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കുളളത്. 

കഴിഞ്ഞ ലോകകപ്പ് സെമിയില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് കിവീസ് ഫൈനലിലെത്തിയത്. 2011 ലും വ്യത്യസമായിരുന്നില്ല കഥ. ധാക്കയില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ നിഷ്കരുണം തോല്‍പ്പിച്ചു. എന്നാല്‍ കളി എ‍ഡ്ജ് ബാസ്റ്റണിലാണെന്നത് ദക്ഷിണാഫ്രിക്കയ്ക്ക് അല്‍പം ആശ്വാസം നല്‍കുന്നുണ്ട്. ലോകകപ്പില്‍ ന്യൂസീലന്‍ഡിനെ അവസാനം തോല്‍പ്പിച്ചത് പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ മൈതാനത്ത് വച്ചാണ്. 

അഫ്ഗാനെതിരായ ജയം ടീമിന് ഉണര്‍വ് നല്‍കിയിട്ടുണ്ടെന്ന് സ്പിന്‍ ബൗളിങ് കോച്ച് ക്ലൗഡ് ഹെന്‍ഡേഴ്സന്‍ പറയുന്നു. ന്യൂസീലന്‍ഡ് മികച്ച ടീമാണ്. സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്നു. എന്നാല്‍ മികച്ച കളി പുറത്തെടുത്താല്‍ ജയിക്കാനാകുമെന്നും ഹെന്‍ഡേഴ്സന്‍ പറഞ്ഞു. 

MORE IN ICC CRICKET WORLD CUP 2019
SHOW MORE
Loading...
Loading...