രോഹിതിനും രാഹുലിനും അർദ്ധ സെഞ്ചുറി; മികച്ച തുടക്കം

rohit-pak-fifty
SHARE

പാക്കിസ്ഥാനെതിരായ ലോകകപ്പ് പോരാട്ടത്തിൽ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമയ്ക്ക് അർധസെഞ്ചുറി.‌ ഈ ലോകകപ്പിൽ തുടർച്ചയായ മൂന്നാം മൽസരത്തിലാണ് രോഹിത് 50 പിന്നിടുന്നത്. 34 പന്തിൽ ആറു ബൗണ്ടറിയും രണ്ടു സിക്സും സഹിതമാണ് രോഹിത് 43–ാം ഏകദിന അർധസെഞ്ചുറി കടന്നത്. 69 പന്തിലാണ് രാഹുൽ 50 തികച്ചത്. 22 ഓവർ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 127 റൺസ് എന്ന നിലയിലാണ് ഇന്ത്യ. രോഹിത് 74 റൺസോടെയും രാഹുൽ 51 റൺസോടെയും ക്രീസിൽ. ഏറ്റവും ഒടുവിൽ കളിച്ച അഞ്ച് ഇന്നിങ്സുകളിൽ രോഹിത്തിന്റെ പ്രകടനമിങ്ങനെ: 95 (92), 56 (89), 122 (144)*, 57(70), 50 (34)*

നേരത്തെ, മഴ മാറിനിൽക്കുന്ന അന്തരീക്ഷത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ സർഫറാസ് അഹമ്മദ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ നിരയിൽ തമിഴ്നാട് താരം വിജയ് ശങ്കർ ലോകകപ്പ് അരങ്ങേറ്റം കുറിച്ചു. പരുക്കിന്റെ പിടിയിലായ ഓപ്പണർ ശിഖർ ധവാനു പകരക്കാരനായാണ് വിജയ് ശങ്കർ എത്തുന്നത്. പാക്കിസ്ഥാൻ നിരയിൽ രണ്ടു മാറ്റമുണ്ട്. ഓസ്ട്രേലിയയ്ക്കെതിരായ കഴിഞ്ഞ മൽസരത്തിൽ കളിക്കാതിരുന്ന ഷതാബ് ഖാൻ, ഇമാദ് വാസിം എന്നിവർ ടീമിൽ തിരിച്ചെത്തി. ഇതോടെ ആസിഫ് അലി, ഷാഹിൻ അഫ്രീദി എന്നിവർ പുറത്തായി.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...