ലോകകപ്പിലെ ഏറ്റവും മോശം ബൗളറായി അഫ്ഗാനിസ്ഥാന്റെ റാഷിദ്ഖാൻ

rashidkhan
SHARE

ലോകകപ്പില്‍ ഏറ്റവും മോശം ബോളിങിന്‍റെ റെക്കോര്‍ഡ് ഇനി അഫ്ഗാനിസ്ഥാന്‍റെ സ്പിന്‍ മാന്ത്രികന്‍ റാഷിദ്ഖാന് സ്വന്തം. ഒമ്പത് ഓവറില്‍ 110 റണ്‍സ് വഴങ്ങിയ റാഷിദ്, ലോകകപ്പില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ബൗളറായി. എറ്റവും കൂടുതല്‍ സിക്സുകള്‍ വഴങ്ങിയ ബൗളറെന്ന റെക്കോര്‍ഡും റാഷിദ് ഖാന്‍ സ്വന്തം പേരില്‍ കുറിച്ചു. 

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബാറ്റുകൊണ്ട് ശിവതാണ്ഡവം ആടിയപ്പോള്‍ അഫ്ഗാന്‍ ബോളര്‍മാര്‍ ആരെയും വെറുതെവിട്ടില്ല. എന്നാല്‍ ഏറ്റവും കൂടുതല്‍ അടിവാങ്ങിയത് ലെഗ് സ്പിന്നര്‍ റാഷിദ് ഖാനായിരുന്നു.  വേരിയേഷനുകള്‍ കൊണ്ട് ബാറ്റ്‌സ്മാന്‍മാരെ വിറപ്പിക്കാറുള്ള റാഷിദിന് പക്ഷേ ഇത്തവണ ഒന്നും ശരിയായില്ല.

ലൈനും ലെങ്തും കണ്ടെത്താന്‍ സാധിക്കാതിരുന്ന റാഷിദിനെ മോര്‍ഗന്‍ തലങ്ങും വിലങ്ങും പായിച്ചു. ഒന്‍പത് ഓവറില്‍ നിന്നാണ് ഇംഗ്ലീഷ് ബാറ്റ്സ്മാന്‍മാര്‍ 110 റണ്‍സ് അടിച്ചെടുത്തത്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ബോളറെന്ന റെക്കോര്‍ഡ് റാഷിദന്‍റെ പേരിലെത്തി. 

1983 ല്‍ 12 ഓവറില്‍ 105 റണ്‍സ് വഴങ്ങിയ ന്യൂസീലന്‍ഡ് താരം മാര്‍ട്ടിന്‍ സ്‌നെഡന്റെ പേരിലായിരുന്നു ഇതുവരെ ഈ റെക്കോഡ്. അതേസമയം ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന താരമെന്ന നാണക്കേടില്‍ നിന്ന് റാഷിദ് രക്ഷപ്പെട്ടത് വെറും മൂന്നു റണ്‍സിനാണ്. 2006-ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 10 ഓവറില്‍ 113 റണ്‍സ് വഴങ്ങിയ ഓസീസ് താരം മൈക്കല്‍ ലൂയിസിന്റെ പേരിലാണ് നിലവില്‍ ഈ റെക്കോര്‍ഡ്. ഒരു ഇന്നിങ്സില്‍ ഏറ്റവും കൂടു‌ത‌ല്‍ സിക്സറുകള്‍ വഴങ്ങുന്ന ബോളറെന്ന പേരും റാഷിദന് സ്വന്തമായി. 11 സിക്സറുകള്‍.

MORE IN ICC CRICKET WORLD CUP 2019
SHOW MORE
Loading...
Loading...