പാക് നായകനെ അനുകരിച്ച് കോലി; പൊട്ടിച്ചിരിച്ച് കുൽദീപ് യാദവ്; വിഡിയോ

kohli-mimicry
SHARE

ബാറ്റെടുത്തു വീശാൻ മാത്രമല്ല,  ഇടക്കൊക്കെ നല്ല അസലു മിമിക്രി ചെയ്യാനുമറിയാം കോലിക്ക്, ടീമിനെ നയിക്കാൻ മാത്രമല്ല, വേണമെങ്കിൽ പൊട്ടിച്ചിരിപ്പിക്കാനുമറിയാം. ഇന്നലെ നടന്ന ഇന്ത്യ–പാക് മൽസരത്തിനിടെ മഴ രസംകൊല്ലിയായപ്പോൾ ‌ഡഗ് ഔട്ടിൽ രസിപ്പിക്കാനെത്തിയത് കോലി തന്നെ. 

ഇന്ത്യന്‍ ഇന്നിംഗ്സിന്റെ അവസാനവും പാക് ഇന്നിംഗ്സ് 35 ഓവര്‍ പിന്നിട്ടപ്പോഴും മഴമൂലം മൽസരം നിര്‍ത്തിവെച്ചിരുന്നു.  മഴ പെയ്ത ഇടവേളയിൽ ഡഗ് ഔട്ടിൽ കളിച്ചും ചിരിച്ചും ആഘോഷിക്കുകയായിരുന്നു താരങ്ങള്‍. ഇതിനിടെയായിരുന്നു കോലിയുടെ മിമിക്രി. പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദിനെയാണ് കോലി അനുകരിച്ചത്. 

പാക് ബൗളര്‍ മുഹമ്മദ് ആമിറിനോട് 'ആമിര്‍ ബോള്‍ ലാ' എന്ന് സര്‍ഫ്രാസ് പറയുന്ന രംഗമാണ് കോലി അനുകരിച്ചത്. സമീപത്തുണ്ടായിരുന്ന കുൽദീപ് യാദവ് ഇതുകണ്ട് പൊട്ടിച്ചിരിക്കുന്നതും കാണാം. 

MORE IN SPORTS
SHOW MORE
Loading...
Loading...