ബുംറയെ പിന്തുണയ്ക്കുന്ന ആ ആൾ ആര്? ചർച്ചചൂട്

bumreh-twitter
SHARE

ജസ്പ്രീത് ബുംറ ട്വിറ്ററില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത് . തന്നെ എപ്പോഴും പിന്തുണയ്ക്കുന്ന ഒരാള്‍ എന്ന അടിക്കുറിപ്പോടെയുള്ള ചിത്രമാണ് ആരാധകരുടെ ആകാംഷ വര്‍ധിപ്പിക്കുന്നത് . 

ആരാണ് ജസ്പ്രീത് ബുംറയെ ഇത്രമാത്രം പിന്തുണയ്ക്കുന്ന ആള്‍. ട്വിറ്ററില്‍ ഈ ചിത്രം മാത്രമാണ് ബുംറ പോസ്റ്റ് ചെയ്തത്. ഇതോടെ കൂടെയുള്ളയാള്‍ ആരാണെന്ന് മറുചോദ്യവുമായി ആരാധകരെത്തി . അമ്മയെന്ന് ചിലര്‍ ... മറ്റുചിലര്‍ക്കറിയേണ്ടത് പ്രേമം സിനിമയിലൂടെ മലയാളികളുടെ മനംകവര്‍ന്ന നടി അനുപമയാണോ എന്നാണ് . ആരാധകരുടെ ചോദ്യത്തിന് ബുംറ മറുപടി നല്‍കിയിട്ടില്ല . ട്വിറ്ററില്‍ ബുംറ ഫോളോ ചെയ്യുന്ന 25 പേരില്‍ ഒരാള്‍ നടി അനുപമ പരമേശ്വരനാണ് .

MORE IN ICC CRICKET WORLD CUP 2019
SHOW MORE
Loading...
Loading...