ട്രോൾമഴയിൽ ലോകകപ്പ്; ഇംഗ്ലീഷ് റൺ ഫെസ്റ്റ്

runfest
SHARE

ക്രിക്കറ്റ് ലോകകപ്പ് മഴയില്‍ മുങ്ങിയതോടെ ട്രോളന്‍മാരും സജീവമായിരിക്കുകയാണ്. അരയ്ക്കൊപ്പം വെള്ളത്തില്‍ ക്രിക്കറ്റ് കളിക്കുന്ന ഇന്ത്യന്‍ നായകനും മഴ മാറാന്‍ കാത്തുനില്‍ക്കുന്ന ഇന്ത്യന്‍ ആരാധകരുമെല്ലാം ട്രോളില്‍ ഇടംപിടിച്ചിട്ടുണ്ട്.  

ലോകകപ്പിലെ പോയിന്റ് പട്ടികയില്‍ നാലുകളില്‍ നിന്ന് എട്ടുപോയിന്റുമായി മഴ ഒന്നാംസ്ഥാനത്താണ്. ഇനി കപ്പ് മഴ കൊണ്ട് പോകുമോയെന്ന പേടിയിലാണ് ക്രിക്കറ്റ് പ്രേമികള്‍. അതിനിടെ ട്രോളന്‍മാരും സജീവമായി. വെള്ളത്തില്‍ ടോസിടുന്ന കോലിയും വില്യംസനും. അരയ്ക്കൊപ്പം വെള്ളത്തില്‍ ക്രിക്കറ്റ് കളിക്കുന്ന ഇന്ത്യന്‍ നായകന്‍. മഴമാറി കളികാണാന്‍ കാത്ത് നില്‍ക്കുന്ന ഇന്ത്യന്‍ ആരാധകരുടെ അവസ്ഥയാണ് ഇത്. മഴ നില്‍ക്കുമ്പോഴും പെയ്യുമ്പോഴുമുള്ള ആരാധകരുെട മുഖഭാവവും ട്രോളുകളുടെ ഹിറ്റ് ലിസ്റ്റിലുണ്ട്.  ഇംഗ്ലണ്ടില്‍ ക്രിക്കറ്റ് കളിക്കണമെങ്കില്‍ ഇങ്ങനെയൊക്കെ വേണ്ടിവരുമെന്നാണ് ചിലരുടെ കണ്ടുപിടിത്തം. ബാറ്റിങ്ങോ ബോളിങ്ങോ എന്ന ചോദ്യത്തിന് റെയ്നിങ് എന്ന കലക്കന്‍ മറുപടി.മുന്‍പ്   ബാറ്റിനോടും ബോളിനോടുമൊക്കെയായിരുന്നു താരങ്ങള്‍ക്ക് ഇഷ്ടമെങ്കില്‍ ഇപ്പോള്‍ അത് റെയിന്‍ കോട്ടിനോടാണ്. 

മല്‍സരം കാണാന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പേരക്കുട്ടി പറയുമ്പോള്‍ ഒരു കുട കൂടി വാങ്ങാന്‍ മുത്തച്ഛന്റെ മാസ് ഉപദേശം. ലോകകപ്പിന് മുന്‍പുള്ള ക്യാപ്റ്റന്‍മാരുടെ ഫൊട്ടോഷൂട്ട് ശ്രദ്ധേയമായിരുന്നു. ആ ചിത്രത്തെ വെള്ളത്തിലിറക്കി വച്ചിരിക്കുകയാണ് ഒരു വിരുതന്‍. ടൂര്‍ണമെന്റിലെ ഏറ്റവും സ്ഥിരതയാര്‍ന്ന താരം മഴയാണെന്നാണ് മറ്റൊരാളുടെ കണ്ടെത്തല്‍. മഴമൂലം ഒലിച്ചുപോയ ശ്രീലങ്കയുടെ മല്‍സരവും ട്രോളന്‍മാരുടെ ഹിറ്റ്ചാര്‍ട്ടിലുണ്ട്. മഴയില്‍ മുങ്ങിയ ബ്രിസ്റ്റോള്‍ സ്റ്റേഡിയത്തിന്റെ ചിത്രം ടോസ് നേടിയ ശ്രീലങ്ക നീന്തല്‍ തിരഞ്ഞെടുത്തുവെന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് ചെയ്തത്. എന്തായാലും ഇംഗ്ലണ്ടിലെ കാലാവസ്ഥാ പ്രവചനമനുസരിച്ച് ഇതുപോലുള്ള ട്രോളുകള്‍ ഇനിയും സോഷ്യയില്‍ മീഡിയ അടക്കിവാഴുമെന്ന് ഉറപ്പാണ്.

MORE IN ICC CRICKET WORLD CUP 2019
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...