ഇംഗ്ലണ്ടിലെ ക്രിക്കറ്റ് സ്റ്റേഡിയങ്ങളുടെ കഥ

england-stadium
SHARE

ക്രിക്കറ്റിന്റെ ജന്‍മനാടാണ് ഇംഗ്ലണ്ട്. ഇവിടത്തെ ഓരോ നഗരത്തിനും പറയാനുണ്ടാകും ക്രിക്കറ്റ് ചരിത്രത്തിന്റെ നൂറുകഥകള്‍. ആരാധകരെ വിസ്മയിപ്പിക്കുന്ന മികച്ച സ്റ്റേഡിയങ്ങളും ഇംഗ്ലണ്ടിന് സ്വന്തം. ഇനി ഇംഗ്ലണ്ടിലെ ക്രിക്കറ്റ് സ്റ്റേഡിയങ്ങളുടെ കഥ കാണാം

ആദ്യം പരിചയപ്പെടേണ്ടത് ലോര്‍ഡ്സിനെയാണ്. ക്രിക്കറ്റിന്റെ മെക്കയെന്നും ഇറ്റില്ലമെന്നും അറിയപ്പെടുന്ന സ്റ്റേഡിയം. 1975, 1979, 1983, 1999 എന്നി നാലുലോകകപ്പ് ഫൈനലുകള്‍ക്കാണ് ലോര്‍ഡ്സ് വേദിയായത്. ക്രിക്കറ്റിന്റെ ഒട്ടേറെ ചരിത്രനിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സ്റ്റേഡിയം. 

2019 വെള്‍ഡ്കപ്പില്‍ ഏറ്റവും കൂടുതല്‍ മല്‍സരങ്ങള്‍ നടക്കുന്നത് മാഞ്ചസ്റ്ററിലെ ഓല്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയത്തിലാണ്. ഇംഗ്ലണ്ടിലെ ഏറ്റവും പഴക്കമുള്ള രണ്ടാമത്തെ സ്റ്റേഡിയമായ ട്രാഫോര്‍ഡില്‍ ഒരേസമയം പത്തൊന്‍പതിനായം പേര്‍ക്ക് കളി ആസ്വദിക്കാനാകും. 

കാല്‍ലക്ഷം പേര്‍ക്ക് സുഗമമായി മല്‍സരം കാണാനാവുന്ന ഓവല്‍ സ്റ്റേഡിയമാണ് മറ്റൊരു പ്രധാനവേദി.  മുന്നില്‍ കെന്നിംഗ്ടണ്‍ പാര്‍ക്കും പിന്നില്‍ തെംസ് നദിയും. ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ സ്റ്റേഡിയമെന്നാണ് വിളിപ്പേര്. ഗാലറിയിലെ ഏത് സീറ്റിലിരുന്നാലും പിച്ചിലെ കളി കൃത്യമായി കാണാന്‍ കഴിയും. 

ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യഏകദിനത്തിന് 1974ല്‍ വേദിയായ സ്റ്റേഡിയമാണ് ട്രെന്‍റ് ബ്രിഡ്ജ്. ഏകദിനക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ പിറന്നതും ഇതേ ഗ്രൗണ്ടില്‍ തന്നെ. ക്രിക്കറ്റ് ആരാധകര്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന ചരിത്രനിമിഷങ്ങള്‍ക്ക് സാക്ഷിയാണ് ബിര്‍മിങ്ഹാമിലെ എഡ്ബാസ്റ്റണ്‍ സ്റ്റേഡിയം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറായ 501 റണ്‍സ് ബ്രയന്‍ലാറ അടിച്ചെടുത്തത് എഡ്ജ്ബാസ്റ്റണിലാണ് 

തീര്‍ന്നില്ല സ്റ്റേഡിയങ്ങളുടെ നിര, ബ്രിസ്റ്റല്‍ കൗണ്ടി, ഹാംഷെയര്‍ ബൗള്‍, ടോണ്‍ടണ്‍ കൗണ്ടി ഗ്രൗണ്ട്,  . എല്ലാം ഒന്നിനൊന്ന് മികച്ചവ.  ക്രിക്കറ്റ് താരങ്ങള്‍ക്കും ആരാധകര്‍ക്കും പ്രിയപ്പെട്ട രാജ്യമായി ഇംഗ്ലണ്ട് മാറിയതിന്റെ കാരണവും മറ്റൊന്നല്ല.

MORE IN ICC CRICKET WORLD CUP 2019
SHOW MORE
Loading...
Loading...