ലോകകപ്പിൽ ‘മഴക്കളി’ തുടരുന്നു; ഇന്ത്യ–ന്യൂസീലന്‍ഡ് മല്‍സരം ഉപേക്ഷിച്ചു

umpires-1
SHARE

ലോകകപ്പിലെ ഇന്ത്യ–ന്യൂസീലന്‍ഡ് മല്‍സരം മഴകാരണം ഉപേക്ഷിച്ചു. ടോസ് ഇടാൻ പോലും സാധിക്കാതെയാണ് മൽസരം ഉപേക്ഷിച്ചത്. ഇന്ത്യൻ സമയം വൈകിട്ട് 7.30ന് നടത്തിയ പരിശോധനയിലും കളി നടക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഉപേക്ഷിക്കുന്നതായി അംപയർമാർ അറിയിച്ചത്. ഇതോടെ ഇരു ടീമുകളും പോയിന്റ് പങ്കുവച്ചു. ഈ ലോകകപ്പിൽ അജയ്യരെന്ന പരിവേഷവും ഇന്ത്യയും ന്യൂസീലന്‍ഡും നിലനിർത്തി.

ആദ്യത്തെ മൂന്നു കളികളും ജയിച്ച ന്യൂസീലൻഡ് ഏഴു പോയിന്റുമായി ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ, ഇന്ത്യ മൂന്നു കളികളിൽനിന്നും അഞ്ചു പോയിന്റുമായി മൂന്നാം സ്ഥാനത്തേക്കു കയറി. ലോകകപ്പില്‍ മഴകാരണം പൂര്‍ണമായി ഉപേക്ഷിക്കുന്ന നാലാമത്തെ മല്‍സരമാണിത്.

MORE IN ICC CRICKET WORLD CUP 2019
SHOW MORE
Loading...
Loading...