പരമ്പര ഞങ്ങൾക്കെന്ന് അക്തർ, സെഞ്ചുറി എനിക്കെന്ന് പീറ്റേഴ്സൻ; പോര് ട്വിറ്ററിൽ

akthar-peterson
SHARE

ഇംഗ്ലണ്ട് പാക്കിസ്ഥാന്‍ മല്‍സരത്തിന് മുന്നോടിയായി ട്വീറ്റുകള്‍കൊണ്ട് ഏറ്റുമുട്ടി  ഷോയിബ്  അക്തറും കെവിന്‍ പീറ്റേഴ്സനും . പാക് താരങ്ങളെ പ്രോല്‍സാഹിപ്പിച്ചുകൊണ്ട് അക്തറിട്ട ട്വീറ്റാണ് ട്വിറ്റര്‍ പോരാട്ടത്തിന് തുടക്കമിട്ടത് .  

ഇംഗ്ലണ്ടിനെ നേരിടുന്ന പാക്കിസ്ഥാന് ആത്മവിശ്വാസം നല്‍കാനായിരുന്നു പീറ്റേഴ്സന്റെ വിക്കറ്റെടുത്ത ശേഷമുള്ള ചിത്രം അക്തര്‍ ട്വീറ്റ് ചെയ്തത്. രാജ്യത്തെ പ്രതിനിധീകരിക്കുമ്പോള്‍ ഇതായിരക്കണം മനോഭാവം എന്നും അക്തര്‍ കുറിച്ചു . മിനിറ്റുകള്‍ക്കകം കെവിന്‍ പീറ്റേഴ്സന്റെ മറുപടിയെത്തി . ഞാന്‍ തര്‍ക്കിക്കാനില്ല .പക്ഷേ നിങ്ങള്‍ ആഘോഷിക്കുന്നത് സെഞ്ചുറി നേടിയ എന്നെ പുറത്താക്കിയ ശേഷമാണ് . 

ഉടനെത്തി അക്തറിന്റെ മറുപടി.നിങ്ങള്‍ സെഞ്ചുറി നേടിയിരിക്കാം പക്ഷേ 2–0ന് ഞങ്ങള്‍ പരമ്പര സ്വന്തമാക്കി . ട്വീറ്റിനൊപ്പം പുഞ്ചിരിക്കുന്ന സ്മൈലിയും താരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട് . 2005ല്‍ ഇംഗ്ലണ്ടിന്റെ പാക്കിസ്ഥാന്‍ പര്യടനത്തിനിടെയുള്ള ചിത്രമാണ് അക്തര്‍ ട്വീറ്റ് ചെയ്തത്. അന്നത്തെ മല്‍സരത്തില്‍  സെഞ്ചുറി നേടിയ കെപിയെ പുറത്താക്കിയ ശേഷം അക്തര്‍ ഗ്രൗണ്ടില്‍ നിര്‍ത്തം വച്ചിരുന്നു .

MORE IN ICC CRICKET WORLD CUP 2019
SHOW MORE