250 വിക്കറ്റ് എന്ന നേട്ടവുമായി ഷാക്കിബ് അല്‍ ഹസൻ; മാതൃകയെന്ന് വാഴ്ത്ത്

sakib-hassan
SHARE

ബംഗ്ലദേശ് ക്രിക്കറ്റിന്റെ നെടുംതൂണായ ഓള്‍റൗണ്ടര്‍  ഷാക്കിബ് അല്‍ ഹസന്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മല്‍സരത്തില്‍ ഏകദിന കരിയറിലെ 250 വിക്കറ്റുകള്‍ എന്ന നേട്ടത്തിലെത്തി.  മൂന്നാമനായി ക്രീസിലെത്തിയ ഷാക്കിബ് മല്‍സരത്തില്‍ അര്‍ധസെഞ്ചുറിയും നേടി. 5000 റണ്‍സും 250 വിക്കറ്റും സ്വന്തമാക്കുന്ന ആദ്യ ബംഗ്ലദേശ് താരാണ് ഷാക്കിബ് അല്‍ ഹസന്‍. 

എങ്ങിനെയായിരിക്കണം ഒരു ഓള്‍റൗണ്ടര്‍ എന്ന് എതിരാളികള്‍ക്ക് ഷാക്കിബ് കാണിച്ചു കൊടുത്തു. 56 പന്തില്‍ 45 റണ്‍സെടുത്ത് ഇന്നിങ്സിന് അടിത്തറകെട്ടാന്‍ നോക്കിയ എയ്ഡന്‍ മാര്‍ക്രത്തിന്റെ കുറ്റിതെറിപ്പിച്ച് 250–ാ വിക്കറ്റ്. 199 മല്‍സരങ്ങളില്‍ നിന്നാണ് നേട്ടം. ബാറ്റ് കൊണ്ടും കരുത്ത് കാട്ടി ഷാക്കിബ്. ഇമ്രാന്‍ താഹിറിന് മുന്നില്‍ കീഴടങ്ങും മുന്‍പ് 75 റണ്‍സ് സ്കോര്‍ ചെയ്തു. 8 ഫോറുകളും 1 സിക്സറും സഹിതമായിരുന്നു ഷാക്കിബിന്റെ ഇന്നിങ്സ്.നിലവില്‍ ഓള്‍റൗണ്ടര്‍മാരുടെ ഏകദിന റാങ്കിങ്ങില്‍ ഒന്നാമതാണ് ഷാക്കിബ്.

MORE IN ICC CRICKET WORLD CUP 2019
SHOW MORE