ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടത്തിൽ തുടക്കം; ബുമ്രയാണ് താരം

ind-vssa1
SHARE

ലോകകപ്പിലെ ആദ്യ മൽസരത്തിനിറങ്ങുന്ന ഇന്ത്യയ്ക്കെതിരെ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 2 വിക്കറ്റുകൾ നഷ്ടമായി. ദക്ഷിണാഫ്രിക്കൻ നിരയിൽ ഹാഷിം അംലയ്ക്ക് പിന്നാലെ ക്വിന്റൻ ഡി കോക്കും കുടാരത്തിലേക്ക് മടങ്ങി. ഏകദിന കരിയറിലെ 50–ാം മൽസരം കളിക്കുന്ന ജസ്പ്രീത് ബുമ്രയാണ് രണ്ട് പേരെയും പുറത്താക്കിയത്. രോഹിത് ശർമയ്ക്ക് ക്യാച്ച് സമ്മാനിച്ചാണ് അംലയുടെ മടക്കം. ഡികോക്കിനെ കോഹ്‍ലി ക്യാച്ചെടുത്തു പുറത്താക്കി.

പരുക്കേറ്റ ലുങ്ഗി എൻഗിഡിക്കു പകരം സ്പിന്നർ ടബ്രായിസ് ഷംസിയും ടീമിൽ ഇടംകണ്ടെത്തി. മുഖ്യ സ്പിന്നറായി ഇമ്രാൻ താഹിറും ടീമിലുണ്ട്. യുസ്‌വേന്ദ്ര ചാഹൽ – കുൽദീപ് യാദവ് സ്പിൻദ്വയത്തെ ഉൾപ്പെടുത്തിയാണ് ഇന്ത്യയും കളത്തിലിറങ്ങുന്നത്. ഇതോടെ മുഹമ്മദ് ഷമി പുറത്തായി. കേദാര്‍ ജാദവും ലോകേഷ് രാഹുലും ഭുവനശ്വര്‍ കുമാറും ടീമിലിടം നേടി. 

ആദ്യ രണ്ടു മൽസരങ്ങളിൽ തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നു ജയം അനിവാര്യമാണ്. ജയത്തോടെ തുടങ്ങേണ്ടത് ഇന്ത്യയ്ക്കും നിർണായകം. ആദ്യ രണ്ടു മൽസരങ്ങളിലും ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലേസി ഫീൽഡിങ്ങാണ് തിരഞ്ഞെടുത്തിരുന്നത്. രണ്ടു മൽസരങ്ങളും തോൽക്കുകയും ചെയ്തു. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് ഇക്കുറി ബാറ്റ് ചെയ്യാനുള്ള തീരുമാനം.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.