രോഹിതിന് അര്‍ധസെഞ്ചുറി; പതുക്കെ കരകയറി ഇന്ത്യ

rohit-sharma-ind-sa-wc
SHARE

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ 228റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഭേദപ്പെട്ട നിലയില്‍. രോഹിത് ശര്‍മ അര്‍ധസെഞ്ചുറിനേടി. എട്ടുറണ്‍സെടുത്ത ശിഖര്‍ ധവാനും പതിനെട്ടു റണ്‍സെടുത്ത നായകന്‍ വിരാട് കോഹ്‍ലിയും പുറത്തായി. കഗീസോ റബാദയ്ക്കാണ് ധവാന്‍റെ വിക്കറ്റ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയ്ക്കെതിരെ വന്‍സ്കോര്‍ ഉയര്‍ത്താനായില്ല. 

ഓപ്പണർ ശിഖർ ധവാനാണ് ആദ്യം പുറത്തായ താരം. 12 പന്തിൽ എട്ടു റൺസെടുത്ത ധവാനെ കഗീസോ റബാദ വിക്കറ്റ് കീപ്പർ ഡികോക്കിന്റെ കൈകളിലെത്തിച്ചു. സ്കോർ 54ൽ നിൽക്കെ വിരാട് കോഹ്‍ലിയാണ് പുറത്തായത്. 34 പന്തിൽ 18 റൺസെടുത്ത കോഹ്‍ലിയെ ആൻഡിൽ പെഹ്‌ലൂക്‌വായോയാണ് പുറത്താക്കിയത്. 

ബോളര്‍മാരെ മികച്ച രീതിയില്‍ പിന്തുണച്ച പിച്ചില്‍ ഇന്ത്യയ്ക്കായി യൂസ്‌വേന്ദ്ര ചാഹല്‍ നാലുവിക്കറ്റും, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ രണ്ടുവിക്കറ്റ് വീതവും നേടി. ഇവരുടെ ബൗളിംഗ് മികവാണ് നിശ്ചിത 50 ഓവറില്‍ ദക്ഷിണാഫ്രിക്കൻ സ്കോർ 227 റണ്‍സിൽ ഒതുക്കിയത്. ഇന്ത്യയ്ക്കെതിരെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയുടെ തീരുമാനം പാളി. ബോളര്‍മാരെ മികച്ച രീതിയില്‍ പിന്തുണച്ച പിച്ചില്‍ മുൻനിര ദക്ഷിണാഫ്രിക്കന്‍ ബാറ്റസ്മാന്‍മാര്‍ക്ക് നിലയുറപ്പിക്കാനായില്ല.

എന്നാൽ വാലറ്റം പിടിച്ചു നിന്നതാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട് സ്കോർ സമ്മാനിച്ചത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമാക്കിയ ദക്ഷിണാഫ്രിക്കയ്ക്ക്, എട്ടാം വിക്കറ്റിൽ ക്രിസ് മോറിസ് – കഗീസോ റബാദ സഖ്യം പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് കരുത്തായത്. 

ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസി (54 പന്തിൽ 38), വാൻഡർ ഡ്യൂസൻ (37 പന്തിൽ 22), ഡേവിഡ് മില്ലർ (40 പന്തിൽ 31) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അതേസമയം, ഹാഷിം അംല (ഒൻപതു പന്തിൽ ആറ്), ക്വിന്റൺ ഡികോക്ക് (17 പന്തിൽ 10), ജീൻപോൾ ഡുമിനി (11 പന്തിൽ മൂന്ന്), ഇമ്രാൻ താഹിർ (പൂജ്യം) എന്നിവർ നിരാശപ്പെടുത്തി. 

ആദ്യ രണ്ടു മൽസരങ്ങളിൽ തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നു ജയം അനിവാര്യമാണ്. ജയത്തോടെ തുടങ്ങേണ്ടത് ഇന്ത്യയ്ക്കും നിർണായകം.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.