ഇന്നും മഴകളിച്ചു; ശ്രീലങ്ക–ബംഗ്ലദേശ് മൽസരം ഉപേക്ഷിച്ചു

cricket-bristol-ground-1
SHARE

കനത്ത മഴമൂലം ലോകകപ്പിലെ ഇന്നത്തെ ശ്രീലങ്ക–ബംഗ്ലദേശ് മൽസരം ഉപേക്ഷിച്ചു. രാവിലെ മുതല്‍ പെയ്യുന്ന കനത്തമഴയില്‍ ബ്രിസ്റ്റോളിലെ ഗ്രൗണ്ടില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. രണ്ട് തവണ അംപയര്‍മാര്‍ ഗ്രൗണ്ട് പരിശോധിച്ചെങ്കിലും അനുകൂലതീരുമാനം ഉണ്ടായില്ല. 20 ഓവര്‍ മല്‍സരത്തിനുള്ള സാധ്യതയും തള്ളിയതോടെ മല്‍സരം ടോസ് പോലും ഇടാതെ ഉപേക്ഷിക്കുകയായിരുന്നു. ഇരു ടീമുകളും ഓരോ പോയിന്‍റ് വീതം സ്വന്തമാക്കി. സതാംപ്ടണില്‍ ഇന്നലെ നടക്കേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക–വെസ്റ്റ് ഇന്‍ഡീസ് മല്‍സരവും, ബ്രിസ്റ്റോളില്‍ നടന്ന ശ്രീലങ്ക–പാക്കിസ്ഥാന്‍ മല്‍സരവും  മഴകാരണം ഉപേക്ഷിച്ചിരുന്നു. 

MORE IN ICC CRICKET WORLD CUP 2019
SHOW MORE
Loading...
Loading...