ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്; ഇന്ത്യയ്ക്കെതിരെ ബാറ്റിങ് തിരഞ്ഞെടുത്തു; ഷമി പുറത്ത്

kohli-duplessis-1
SHARE

ലോകകപ്പിലെ ആദ്യ മൽസരത്തിനിറങ്ങുന്ന ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കൻ നിരയിൽ ഹാഷിം അംല ടീമിൽ മടങ്ങിയെത്തിയപ്പോൾ പരുക്കേറ്റ ലുങ്ഗി എൻഗിഡിക്കു പകരം സ്പിന്നർ ടബ്രായിസ് ഷംസിയും ടീമിൽ ഇടംകണ്ടെത്തി. മുഖ്യ സ്പിന്നറായി ഇമ്രാൻ താഹിറും ടീമിലുണ്ട്. യുസ്‌വേന്ദ്ര ചാഹൽ – കുൽദീപ് യാദവ് സ്പിൻദ്വയത്തെ ഉൾപ്പെടുത്തിയാണ് ഇന്ത്യയും കളത്തിലിറങ്ങുന്നത്. ഇതോടെ മുഹമ്മദ് ഷമി പുറത്തായി. കേദാര്‍ ജാദവും ലോകേഷ് രാഹുലും ഭുവനശ്വര്‍ കുമാറും ടീമിലിടം നേടി. 

ആദ്യ രണ്ടു മൽസരങ്ങളിൽ തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നു ജയം അനിവാര്യമാണ്. ജയത്തോടെ തുടങ്ങേണ്ടത് ഇന്ത്യയ്ക്കും നിർണായകം. ആദ്യ രണ്ടു മൽസരങ്ങളിലും ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലേസി ഫീൽഡിങ്ങാണ് തിരഞ്ഞെടുത്തിരുന്നത്. രണ്ടു മൽസരങ്ങളും തോൽക്കുകയും ചെയ്തു. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് ഇക്കുറി ബാറ്റ് ചെയ്യാനുള്ള തീരുമാനം.

ലോധ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമുള്ള കൃത്യമായ വിശ്രമത്തിന് ശേഷമാണ് ഇന്ത്യന്‍ ടീം തങ്ങളുടെ ലോകകപ്പ് മല്‍സരങ്ങളിലേക്ക് ഇറങ്ങുന്നത്.  വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ മികച്ച ഫോമിലാണ്. 

MORE IN ICC CRICKET WORLD CUP 2019
SHOW MORE