ദക്ഷിണാഫ്രിക്ക കൈവിട്ടു; ഇന്ത്യയ്ക്ക് വിജയത്തുടക്കം; കിവീകളെ വിറപ്പിച്ച് ബംഗ്ലാദേശ്; ഇംഗ്ലീഷ് റണ്‍ഫെസ്റ്റ്

eng-run-fest6619
SHARE

ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. പേസര്‍മാര്‍ക്ക് സ്വിങും സ്പിന്നര്‍മാര്‍ക്ക് ടേണും വാരിച്ചൊരിഞ്ഞ പിച്ചില്‍ ദക്ഷിണാഫ്രിക്കയെ ആറു വിക്കറ്റിന് തോല്‍പിച്ചു. രോഹിത് ശര്‍മയുടെ സെഞ്ചുറി കരുത്തിലാണ്  ഇന്ത്യ വിജയത്തിലേക്ക് എത്തിയത്.

രണ്ടാം മല്‍സരത്തില്‍ ബംഗ്ലാദേശിനെതിരെ വിറച്ച് ജയിച്ച് ന്യൂസീലന്‍ഡ്. 245 വിജയലക്ഷ്യവുമായിറങ്ങിയ ന്യൂസിലന്‍ഡ് 2 വിക്കറ്റിന് ജയിച്ചത് പതിനേഴ് പന്തുകള്‍ മാത്രം ബാക്കി നില്‍ക്കെ.

 പോയിന്റ് പട്ടികയില്‍ രണ്ടാം വിജയം സ്വന്തമാക്കിയ ന്യൂസീലന്‍ഡാണ് നാല് പോയിന്റുമായി ഒന്നാം സ്ഥാനത്ത്. വെസ്റ്റ് ഇന്‍ഡീസ് രണ്ടാം സ്ഥാനത്തും ഓസ്ട്രേലിയ മൂന്നാം സ്ഥാനത്തുമാണ്. രണ്ടുമല്‍സരങ്ങളില്‍ ഒന്നുപരാജയപ്പെട്ട ഇംഗ്ലണ്ട് നാലാം സ്ഥാനത്തും ഇന്ത്യ അഞ്ചാം സ്ഥാനത്തുമാണ്.

MORE IN SPECIAL PROGRAMS
SHOW MORE