ലോകകപ്പിൽ ഏഷ്യന്‍ പോരാട്ടം; ഇന്ത്യയ്ക്ക് വില്ലനായി പരുക്ക്; ഇംഗ്ലീഷ് റൺ ഫെസ്റ്റ്

english-run-fest-june-11-mrng
SHARE

കൈവിരലിന് പരുക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ അടുത്ത മല്‍സരത്തില്‍ കളിച്ചേക്കില്ലെന്ന് സൂചന. ഓസ്ട്രേലിയക്കെതിരായ മല്‍സരത്തില്‍ പാറ്റ് കമ്മിന്‍സിന്റെ പന്തിലാണ് ധവാന്് പരുക്കേറ്റത്. പ്രാഥമിക ചികില്‍സ നേടിയ ശേഷം ധവാന്‍ ബാറ്റിങ് തുടര്‍ന്നുവെങ്കിലും ഫീല്‍ഡിങ്ങിന് ഇറങ്ങിയിരുന്നില്ല .ഇന്ന് സ്കാനിങ് പൂര്‍ത്തിയായ ശേഷമേ പരുക്ക് എത്രമാത്രം ഗുരതരമെന്ന് വ്യക്തമാകു .  ധവാന്റെ സെഞ്ചുറി മികവിലാണ് ഇന്ത്യ ഓസ്ട്രേലിയയെ തോല്‍പിച്ചത്. ട്രെന്‍ഡ്ബ്രിഡ്ജില്‍ മറ്റന്നാളാണ് ഇന്ത്യ ന്യൂസിലന്‍ഡ് മല്‍സരം.

അതേസമയം ലോകകപ്പിലെ ഏഷ്യന്‍ പോരാട്ടത്തില്‍ ബംഗ്ലദേശും ശ്രീലങ്കയും ഇന്ന് ഏറ്റുമുട്ടും. ഒരുമല്‍സരം മാത്രമാണ് ഇരുടീമിനും ജയിക്കാനായത്. പരുക്കേറ്റ പേസ് ബൗളര്‍ നുവാന്‍ പ്രദീപിന് മല്‍സരം നഷ്ടമാകും. അഫഗാനിസ്ഥാനെതിരെ നാലുവിക്കറ്റ് വീഴ്ത്തി ജയമൊരുക്കിയ നുവാന്‍ പ്രദീപിന് പരിശീലനത്തിനിടെ നെറ്റില്‍ പന്തെറിയുന്നതിനിടെയാണ് കൈവിരലിന് പരുക്കേറ്റത്. 

പാക്കിസ്ഥാനെതിരെയുള്ള മല്‍സരം ഉപേക്ഷിച്ചതിനാല്‍ ശ്രീലങ്കയ്ക്ക് ഒരുപോയിന്റ് മാത്രമാണ് ലഭിച്ചത്. ആദ്യമല്‍സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ തകര്‍ന്നടി‍ഞ്ഞ ടീം ദുര്‍ബലരായ അഫ്ഗാനിസ്ഥാനെതിരെ ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. ബംഗ്ലദേശാകട്ടെ ഓള്‍ റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനെയാണ് ബാറ്റിങ്ങിലും ബോളിങ്ങിലും ആശ്രയിക്കുന്നത്. ഫീല്‍ഡിങ്ങിലെ പിഴവുകളും പരിഹരിച്ചിറങ്ങിയാലെ ബംഗ്ലദേശിന് വിജയവഴിയില്‍ മടങ്ങിയെത്താനാകു.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...