കൊല്ലാം പക്ഷേ തോല്‍പ്പിക്കാനാകില്ല; സ്മിത്തിനേയും വാര്‍ണറേയും പിന്തുണച്ച് ആരാധകർ

smith-warner
SHARE

സ്റ്റീവ് സ്മിത്തിനേയും ഡേവിഡ് വാര്‍ണറേയും  കൂവിത്തോല്‍പ്പിക്കാന്‍ നോക്കുന്ന ഇംഗ്ലണ്ട് ആരാധകരോട് ക്രിക്കറ്റ് ആരാധകര്‍ക്ക് ചിലത് പറയാനുണ്ട്. മാനസികമായി തളര്‍ത്തിയല്ല തോല്‍പ്പിക്കാന്‍ നോക്കേണ്ടത്. നല്ല പ്രകടനം കാഴ്ചവച്ചാല്‍ അഭിനന്ദിക്കാനും പഠിക്കണം ബാര്‍മി ആര്‍മി. നിങ്ങളുടെ  കൂവലു കേള്‍ക്കുമ്പോള്‍ സ്മിത്തിനും വാര്‍ണര്‍ക്കും മിക്കവാറും ഓര്‍മ വരുന്നത് ഒരു മാസ് ഡയലോഗ് ആയിരിക്കും –– കൊല്ലാം പക്ഷേ തോല്‍പ്പിക്കാനാകില്ല!. 

ഗാലറിയില്‍ തൊണ്ട പൊട്ടുമാറ്  കൂകി വിളിച്ചോളൂ. നിങ്ങളുടെ ശബ്ദം പോകുന്നത് മിച്ചം. അത് അവര്‍ക്ക് ഊര്‍ജമാണ്. എതിരാളികളെ തോല്‍പ്പിക്കാനുളള ഊര്‍ജം. ജയത്തിലേക്ക് കത്തിപ്പടരാനുള്ള ലഹരി. നിങ്ങളുടെ പേര് കേട്ട ബോളര്‍മാരെ അടിച്ചു പറത്തി സ്മിത്തടിച്ച സെഞ്ചുറിയും അഫ്ഗാനെതിരെ വാര്‍ണര്‍ നേടിയ അര്‍ധസെഞ്ചുറിയും ഇത് തന്നെയാണ് പറയുന്നതും.

അവര്‍ ചെയ്തത് ശരിയെന്ന് ആരും പറയുന്നില്ല. ചെയ്ത തെറ്റിന് നല്‍കാവുന്നതില്‍ വച്ചേറ്റവും വലിയ ശിക്ഷ നല്‍കി കഴിഞ്ഞു. ഇനിയും അവരെ കുത്തിനോല്‍വിക്കരുതെന്ന് ലോകമെമ്പാടുമുള്ളവര്‍ പറയുമ്പോള്‍ നിങ്ങള്‍ മാത്രം എന്താണിങ്ങനെ ക്രൂരമായി ചിന്തിക്കുന്നത്. മറ്റെല്ലാവരും അവരെ ചേര്‍ത്തുപിടിക്കുമ്പോള്‍ സാഡിസ്റ്റുകളെ പോലെ പെരുമാറുന്ന നിങ്ങള്‍ ശരിക്കും ചെറുതായി പോകുന്നത്  അറിയണം. 

MORE IN ICC CRICKET WORLD CUP 2019
SHOW MORE