ബാറ്റ്സ്മാന്‍മാരുടെ ഉറക്കം കളഞ്ഞ് ഷോര്‍ട് പിച്ച് പന്തുകൾ; നേരിടാൻ ഗ്രാനൈറ്റ് പരിശീലനം

short-pitch-balls-wc
SHARE

ലോകകപ്പില്‍ ബാറ്റ്സ്മാന്‍മാരെ വലച്ച ഷോര്‍ട് പിച്ച് പന്തുകള്‍ നേരിടാന്‍ ടീമുകള്‍ പ്രത്യേക പരിശീലനം ആരംഭിച്ചു. രണ്ടുദിവസംകൊണ്ട് പത്തുവിക്കറ്റുകളാണ് ഷോര്‍ട് പിച്ച് പന്തുകളില്‍ വീണത്.

ഇംഗ്ലണ്ടിലെ പിച്ചിലെ ഷോട് ബോളുകള്‍ ബാറ്റ്സ്മാന്‍മാരുടെ ഉറക്കം കളഞ്ഞു തുടങ്ങി . ദക്ഷിണാഫ്രിക ഇംഗ്ലണ്ട് മല്‍സരത്തില്‍ അഞ്ചുവിക്കറ്റും വെസ്റ്റ് ഇന്‍ഡീസ് പാക്കിസ്ഥാന്‍ മല്‍സരത്തില്‍ നാലുവിക്കറ്റുമാണ് ഷോട് ബോളില്‍ വീണത് .ഇതോടെയാണ് ഷോട് ബോളുകള്‍ നേരിടാന്‍ സബ്കോണ്ടിനന്റ് ടീമുകള്‍ പരിശീലനം തുടങ്ങിയത്. ഗ്രാനൈറ്റ് ഉപയോഗിച്ചാണ്  ശ്രീലങ്ക പരിശീലിക്കുന്നത്.

പാക്കിസ്ഥാനെതിരെ മൂന്നോവറില്‍  ആന്ദ്രേ റസല്‍ എറിഞ്ഞത് 16 ഷോര്‍ട് ബോളുകളാണ്. വഴങ്ങിയത് നാലുറണ്‍സ്. വീഴത്തിയത് മൂന്നുവിക്കറ്റ്. ഷോര്‍ട് ബോളുകള്‍ കളിക്കാന്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ പരാജയപ്പെട്ടത് വലിയ വിമര്‍ശനത്തിന്  ഇടയാക്കിയിരുന്നു.

MORE IN SPORTS
SHOW MORE