പാക്കിസ്ഥാനെ വീഴ്ത്തിയത് വെസ്റ്റ് ഇന്‍ഡീസിന്റെ 'ഷോട്പിച്ച്' എന്ന വജ്രായുധം

west-indies
SHARE

ഷോട് പിച്ച് പന്തുകളാണ് പാക്കിസ്ഥാന്‍ ബാറ്റിങ്ങ്‌  നിരക്കെതിരെ വെസ്റ്റ് ഇന്‍ഡീസ് ഉപയോഗിച്ച വജ്രായുധം. ഓപ്പണര്‍ ഫഖര്‍ സമാന്‍ അടക്കം ആറുപേരാണ് ഷോട് ബോളില്‍ പുറത്തായത് .

നാണക്കേട് എന്നാണ് പാക്കിസ്ഥാന്റെ ബാറ്റിങ്ങിനെ ഇതിഹാസതാരം റമീസ് രാജ വിശേഷിപ്പിച്ചത്. ഒരുകാലത്ത് ഓപ്പണറായിരുന്ന മുഹമ്മദ് ഹഫീസ് വരെ ഇങ്ങനെ പുറത്തായെങ്കില്‍ പാക്കിസ്ഥാന്‍ സ്കോര്‍ 100 കടന്നത് തന്നെ ഭാഗ്യം . പാക്ക് ബാറ്റ്സ്മാന്‍മാരെ പഠിച്ചിറങ്ങിയ വിന്‍ഡീസിന്റെ ഗെയിംപ്ലാന്‍ മൂന്നാം ഓവറില്‍ തന്നെ ഫലം കണ്ടു. പേസ് നിറച്ച  ഷോട്ബോളുകള്‍ ഫലപ്രഥമായി ഉപയോഗിച്ചപ്പോള്‍ രണ്ടക്കം കടന്നത് 4 പേര്‍ മാത്രം.

22 റണ്‍സ് വീതമെടുത്ത ബാബര്‍ അസമും ഫഖര്‍ സമാനും ടോപ്സ്കോറര്‍മാര്‍.   വമ്പന്‍ സ്കോറുകള്‍ക്ക് പേരുകേട്ട ട്രെന്‍ഡ് ബ്രിഡ്ജ് മൈതാനത്തെ ഏറ്റവും ചെറിയ സ്കോര്‍ ഇനി പാക്കിസ്ഥാന്റെ പേരില്‍ .  

MORE IN SPORTS
SHOW MORE