സ്പിന്‍ ബോളുകളെറിയാന്‍ ഓസ്ട്രേലിയക്ക് ജിയാസ് തന്നെ വേണം; അറിയണം ഈ മലയാളി

kk-jiyas-malayalee-for-australian-team
SHARE

അഫ്ഗാനിസ്ഥാന്‍റെ പേരുകേട്ട സ്പിന്‍ ബോളിങിനെ മികച്ചരീതിയിലാണ്  ഓസ്ട്രേലിയന്‍ ബാറ്റ്്സമാന്‍മാര്‍ ഇന്നലെ നേരിട്ടത്. ഇതില്‍ ഒരു മലയാളിയുടെ കഴിവ് കൂടെ കാണാതെ പോകരുത്. ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് നെറ്റ്സില്‍  സ്പിന്‍ ബോളുകള്‍ എറിയുന്നത് മലയാളിയായ കെ.കെ.ജിയാസാണ്. 

കോഴിക്കോട്ടുകാരനായ കെ.കെ.ജിയാസ് ഇതുവരെ കേരളത്തിനായി രഞ്ജിടീമില്‍ ഇടം നേടിയിട്ടില്ല. എന്നാല്‍ ഓസ്ട്രേലിയന്‍ രാജ്യന്താരടീമിന് സ്പിന്‍ ബോളുകളെറിയാന്‍ ജിയാസിനെ തന്നെ വേണം. 2017ലെ ഓസ്ട്രേലിയന്‍ പരമ്പരയ്ക്ക് മുന്നോടിയായാണ് ജിയാസിന് ഓസ്ട്രേലേയിന്‍ ടീമിന്‍റെ ക്ഷണം ലഭിക്കുന്നത്. 

ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്‍റെ മുന്‍ കോച്ചും ഓസ്ട്രേലിയന്‍ ടീമിന്‍റെ സപിന്‍ ബോളിങ് കണ്‍സല്‍ട്ടന്‍റുമായ എസ്.ശ്രീറാമാണ് നിമിത്തമായത്. ‍ഡല്‍ഹിയുടെ റിസര്‍വ് ടീമിലുണ്ടായിരുന്ന ജിയാസിന്‍റെ കഴിവ് ശ്രീറാമിന്‍റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇന്ത്യക്കെതിരെയുള്ള ഓസ്ട്രേലിയയുടെ ജയങ്ങളില്‍ ജിയാസ് നിര്‍ണായക പങ്കാണ്  വഹിച്ചത്. 

പിന്നീട് യുഎഇയില്‍ നടന്ന പാക്കിസ്ഥാനെതിരായ പരമ്പരയ്ക്കും ജിയാസിനെ ഓസ്ട്രേലിയന്‍ ടീമിന്‍റെ ക്ഷണം ലഭിച്ചു. പരമ്പരയില്‍ ഓസ്ട്രേലിയ തോറ്റെങ്കിലും പാക്ക് സ്പിന്നര്‍മാരെ നേരിടുന്നതില്‍ ജിയാസിന്‍റെ പങ്ക് ടീം അംഗീകരിച്ചിരുന്നു. 

ഏപ്രിലില്‍  ണ്ടിലെത്തിയ ടീമിനൊപ്പവും ജിയാസ് ഉണ്ട്. ഇംഗ്ളീഷ് കാലാവസ്ഥയില്‍ സ്പിന്നര്‍മാക്കെതിരെ ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍മാരെ സജ്ജമാക്കുകയാണ് ലക്ഷ്യം. ഇതൊക്കെയാണെങ്കിലും കേരള രഞ്ജിടീമില്‍ നിന്നുള്ള വിളിയാണ് ജിയാസിന്‍റെ സ്വപ്നം. അണ്ടര്‍ 19. 22. 23 ടീമുകളില്‍ കളിച്ചിട്ടുള്ള ജിയാസിന് എന്തുകൊണ്ടോ ഇതുവരെ കേരളത്തിനായി കളിക്കാനായിട്ടില്ല.

MORE IN SPORTS
SHOW MORE