പാക്ക് ജേഴ്സിയിൽ തുടങ്ങി; ഇന്ന് ദക്ഷിണാഫ്രിക്കയുടെ എക്സ് ഫാക്ടർ ഇമ്രാന്‍ താഹിർ

CWC Cricket Preview
SHARE

പ്രായം കൂടും തോറും വീര്യം കൂടുന്ന വീഞ്ഞ്. അതാണ് ലെഗ് സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍. ഈ ലോകകപ്പിലെ ദക്ഷിണാഫ്രിക്കയുടെ എക്സ് ഫാക്ടറാണ് താരം. ലോകകപ്പില്‍ ആദ്യഓവര്‍ എറിഞ്ഞ് മാത്രമല്ല, വിക്കറ്റ് കൂടി വീഴ്ത്തിയാണ് ഇമ്രാന്‍ താഹിര്‍ ചരിത്രത്തില്‍ കയറിക്കൂടിയത്. ഏകദിനത്തില്‍  ഏഴ് വിക്കറ്റ് ആദ്യ ദക്ഷിണാഫ്രിക്കന്‍ ബോളറാണ് താഹിര്‍.

2016–ല്‍ വിന്‍ഡീസിനെതിരെയായിരുന്നു താഹിറിന്റെ ആ മാജിക്കല്‍ സ്പെല്‍. പാക്കിസ്ഥാന്‍ വംശജനായ താഹിര്‍ ക്രിക്കറ്റ് കളിച്ച് തുടങ്ങിയതും പാക്കിസ്ഥാന് വേണ്ടിയായിരുന്നു. പാക് അണ്ടര്‍ 19 ടീമിനും പാക് എ ടീമിനും വേണ്ടി താഹിര്‍ കളിച്ചു. ദേശീയ ടീമില്‍ ഇടംപിടിക്കാതായതോടെ താഹിര്‍ പാക്് ജേഴ്സിയോട് വിടപറഞ്ഞു. ദക്ഷിണാഫ്രിക്കക്കാരിയായ സുമയ്യ ദില്‍ദറിലെ വിവാഹം ചെയ്തതോടെ ദക്ഷിണാഫ്രിക്കന്‍ പൗരത്വമെടുത്തു. 2005–ല്‍ദക്ഷിണാഫ്രിക്കന്‍ ജേഴ്സിയില്‍ അരങ്ങേറ്റം.

2011– വിശ്വപോരിലൂടെ പരാശക്തി എക്സ്പ്രസിനെ ലോകമറിഞ്ഞു. വെറും അഞ്ച് മല്‍സരത്തില്‍ നിന്ന് 14 വിക്കറ്റുകള്‍ പിഴുതെറിഞ്ഞു. ഇത്തവണയും മാരക ഫോമിലാണ് താഹിര്‍. ഐപിഎല്ലില്‍ 17 മല്‍സരങ്ങളില്‍ നിന്ന് 26 വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ പര്‍പ്പിള്‍ ക്യാപ്പും സ്വന്തമാക്കി. ഈ ലോകകപ്പിലും ഫാഫ് ഡുപ്ലെസിയുടെ തുറുപ്പിചീട്ടാകും താഹിറെന്നതില്‍ സംശയമില്ല.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.