ലങ്കയെ തകർത്ത് കിവികൾ; മിന്നും ജയം പത്ത് വിക്കറ്റിന്

new-zealand-beats-sri-lanka
SHARE

ആദ്യമല്‍സരത്തില്‍ ശ്രീലങ്കയെ ന്യൂസീലന്‍ഡ് പത്തുവിക്കറ്റിന് തകര്‍ത്തു . 137 റണ്‍സ് വിജയലക്ഷ്യം 17ാം ഓവറില്‍ കീവീസ് മറികടന്നു . ലോകി ഫെര്‍ഗുസനും മാറ്റ് ഹെന്‍‍റിയും മൂന്നുവിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ലങ്കന്‍ നിരയില്‍ രണ്ടക്കം കടക്കാനായത് മൂന്നുപേര്‍ക്ക് മാത്രം .

ശ്രീലങ്ക പൊരുതി നേടിയ 136 റണ്‍സ് വിജയലക്ഷ്യം സെഞ്ചുറി കൂട്ടുകെട്ടൊരുക്കി കീവി ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗപ്റ്റിലും കൊളിന്‍ മൺ‍റോയും മറികടന്നു.  ഓപ്പണർമാരായ മാർട്ടിൻ ഗപ്റ്റിൽ (73), കോളിൻ മൺറോ (58) എന്നിവരുടെ അപരാജിത അർധസെഞ്ചുറികളാണ് ഈ ലോകകപ്പിലെ ഇതുവരെയുള്ള ഏറ്റവും അനായാസ ജയം ന്യൂസീലൻഡിന് സമ്മാനിച്ചത്. 51 പന്തിൽ എട്ടു ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടുന്നതാണ് ഗപ്റ്റിലിന്റെ ഇന്നിങ്സ്. 47 പന്തുകൾ നേരിട്ട കോളിൻ മൺറോ ആകട്ടെ, ആറു ബൗണ്ടറിയും ഒരു സിക്സും സഹിതം 58 റൺസെടുത്തു. ശ്രീലങ്കൻ ബാറ്റ്സ്മാൻമാർ താളം കണ്ടെത്താൻ വിഷമിച്ച അതേ പിച്ചിലാണ് ഗപ്റ്റിൽ–മൺറോ സഖ്യം അപരാജിത സെഞ്ചുറി കൂട്ടുകെട്ടു തീർത്തത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലങ്ക ബൗണ്ടറിയടിച്ച് തുടങ്ങി . അടുത്തപന്തില്‍ വിക്കറ്റും . പിന്നെ ലങ്കന്‍ ബാറ്റ്സ്മാന്‍മാരുടെ ഘോഷയാത്ര. പിടിച്ചുനിന്നത് അര്‍ധസെഞ്ചുറി നേടിയ ക്യപ്റ്റന്‍ കരുണരത്നെ മാത്രം. മാത്യൂസും മെന്‍ഡിസും അക്കൗണ്ട് തുറക്കാതെ പുറത്ത് . ലോകി ഫെര്‍ഗുസനും മാറ്റ് ഹെന്‍‍റിയും മുന്നില്‍നിന്ന് നയിച്ചപ്പോള്‍  പന്തെടുത്ത കീവികളെല്ലാം  വിക്കറ്റെടുത്തു .

MORE IN ICC CRICKET WORLD CUP 2019
SHOW MORE