E mail

  Password

  Forgot your password ?

  OR
  ×
 • Sign Out

Last Updated Wednesday September 23 2020 06:30 AM IST

Facebook
Twitter
Google Plus
Youtube

ജിഎസ്ടി

 • paint.jpg

  ജിഎസ്ടിയിൽ കുടുങ്ങി പെയിന്റ് വ്യാപാരം നിലച്ചു

  ജിഎസ്ടിയിൽ കുടുങ്ങി സംസ്ഥാനത്ത് പെയിന്റ് വ്യാപാരം നിലച്ചു. വാറ്റ് നികുതി പ്രകാരം സ്റ്റോക്ക് ചെയ്ത ഉല്‍പന്നങ്ങള്‍ ജിഎസ്ടിയില്‍വില്‍ക്കുന്നതുമായി ബന്ധപ്പെട്ട ആശയകുഴപ്പങ്ങളാണ് കച്ചവടം തളർത്തിയത്. സംസ്ഥാനത്തെ മിക്ക പെയിന്‍റ് കടകളിലും ഇതാണ് അവസഥ. ആളനക്കമില്ല. 29. 5 ശതമാനം നികുതി നല്‍കി സ്റ്റോക്ക് ചെയ്ത

ജിഎസ്ടി: ബേക്കറി ഉൽപന്നങ്ങളുടെ വില ഉയരാൻ സാധ്യത

bakery-items.jpg

അസംസ്കൃതവസ്തുക്കളുടെ വില കുറഞ്ഞില്ലെങ്കിൽ ബേക്കറി ഉൽപന്നങ്ങളുടെ വില ഉയരാൻ സാധ്യത. മൈദയുടെ നികുതി എടുത്തുകളഞ്ഞിട്ടും വില കുറഞ്ഞിട്ടില്ല. ബേക്കറി ഉൽപന്നങ്ങളുടെ നികുതി ഉയരുകയും ചെയ്തു. ജി.എസ്.ടി റജിസ്ട്രേഷൻ പൂർണമാകാത്തതിനാൽ ബ്രാൻഡഡ് സ്നാക്സിന്റെയും ശീതളപാനീയങ്ങളുടെയും മറ്റും വിതരണം തടസപ്പെട്ടതും

ജി.എസ്.ടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം രൂക്ഷമാകുന്നു

Goods-and-services-tax-GST.jpg

ജി.എസ്.ടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം രൂക്ഷമാകുന്നു. ഗുജറാത്തിലും കശ്മീരിലും വ്യാപാരികളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു. സൂറത്തില്‍ വസ്ത്രവ്യാപാരികള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. ജിഎസ്ടി ബില്‍ ചര്‍ച്ച ചെയ്ത ജമ്മുകശ്മീര്‍ നിയമസഭയില്‍ ഭരണപ്രതിപക്ഷഅംഗങ്ങള്‍ ഏറ്റുമുട്ടി. ജിഎസ്ടി

ജി.എസ്.ടി. ; കേരളത്തില്‍ കോഴിവില കുറഞ്ഞില്ല

chicken.jpg

ജി.എസ്.ടി. വന്നെങ്കിലും കേരളത്തില്‍ കോഴിവില കുറഞ്ഞില്ല. തമിഴ്നാടിനേക്കാള്‍ മുപ്പത്തിമൂന്നു രൂപ കൂടുതലാണ് കേരളത്തില്‍ കോഴിയുടെ നിരക്കെന്ന് മനോരമ ന്യൂസ് അന്വേഷണത്തില്‍ വ്യക്തമായി. തമിഴ്നാട്ടില്‍ ഒരു കിലോ കോഴിയ്ക്ക് 112 രൂപയും. കോഴി കേരളത്തില്‍ എത്തിക്കാനുള്ള ചെലവ് കൂട്ടിയാലും ഇത്രയും വില വരാന്‍

എന്താണ് യഥാർഥത്തിൽ ജിഎസ്ടി ?

gst-56x432 (2).jpg

എന്താണ് യഥാർഥത്തിൽ ജിഎസ്ടി. ചില സാധനങ്ങൾക്ക് വില കുറയുമെന്നും ചിലതിന് കൂടുമെന്നുമാണ് ജനങ്ങളുടെ അഭിപ്രായം. ഇതിനെക്കുറിച്ച് അറിയാത്തവരാണ് ഏറെയും.

ജി.എസ്.ടി ; കുപ്പിവെള്ളത്തിന് വിലകൂടി

bottled-water.jpg

ജി.എസ്.ടി കുപ്പിവെള്ളത്തിലും പിടുത്തമിട്ടു. ഒരു നികുതിയുമില്ലാതെ വിലക്കുറവില്‍ വിതരണം ചെയ്തിരുന്ന ഇരുപത് ലിറ്റര്‍ കുപ്പിവെള്ളത്തിന് ജി.എസ്.ടി വന്നതോടെ വിലകൂടി. കൂടുതലായും ഇത്തരത്തിലുള്ള കുപ്പിവെള്ളം ആശ്രയിക്കുന്ന ചെന്നൈ അടക്കമുള്ള നഗരങ്ങളിലെ ജനങ്ങളെ ഇത് സാരമായി ബാധിക്കും. ചെന്നൈയിലും

ജിഎസ്ടി: സ്വർണത്തിനു വിലകൂടി; അധികഭാരം ഉണ്ടാകില്ലെന്ന് വ്യാപാരികൾ

gst-gold.jpg

ജി.എസ്.ടിക്കു പിന്നാലെ സ്വർണവിലയിൽ വർധന. സ്വർണത്തിന് പവന് 446 രൂപയാണ് വർധിച്ചത്. എന്നാൽ ഡിസ്കൗണ്ട് നൽകുന്നതിനാൽഉപഭോക്താവിന് അധികഭാരമുണ്ടാകുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. പവന്റെ ഇന്നലത്തെ വില 21880 രൂപ. പത്തുശതമാനം പണിക്കൂലി കൂട്ടിയാൽ വില24068രൂപ. ഇതുവരെ ഉണ്ടായിരുന്ന നികുതി 1.15 ശതമാനം അഥവാ 277

ജിഎസ്ടി. കരാരുകാർ പണികൾ നിർത്തിവെച്ച് സമരത്തിന്

GST-strike.jpg

ജി.എസ്.ടി പ്രകാരം നികുതി ചുമത്തുന്നതിൽ പ്രതിഷേധിച്ച് കരാറുകാർ പണികൾ നിർത്തിവെച്ച് സമരത്തിനിറങ്ങുന്നു. ഈ മാസം ഒന്നിന് മുമ്പ് ഒപ്പിട്ടകരാറുകൾക്കും നികുതി ഒടുക്കാനാണ് നിർദേശം.. നാലു ശതമാനം വാറ്റ് നികുതി കണക്കാക്കി നിർമണങ്ങൾ ഏറ്റെടുത്തത്. പൂർത്തിയാകുമ്പോൾനൽകേണ്ടതാവട്ടെ പന്ത്രണ്ട് ശതമാനം ജി.എസ്.ടിയും.

ജോലി കൊണ്ടുവരും ജിഎസ്ടി

job.jpg

രാജ്യത്തെ നികുതി വ്യവസ്‌ഥയിൽ വിപ്ലവകരമായ മാറ്റത്തിന് ഇടയാക്കിയിരിക്കുന്ന ചരക്ക്, സേവന നികുതി (ജിഎസ്‌ടി) യുവതലമുറയ്‌ക്കു സമ്മാനിക്കുന്നതു കൂടുതൽ തൊഴിലവസരങ്ങളും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും. അക്കൗണ്ടിങ് രംഗത്തു മാത്രമല്ല വിപണനം, ഉപഭോക്‌തൃ സേവനം തുടങ്ങി പല മേഖലകളിലും തൊഴിലവസരങ്ങൾ വലിയ തോതിൽ

ജിഎസ്ടിക്കു ശേഷമുള്ള 101 സാധനങ്ങളുടെ നികുതി വ്യത്യാസപ്പട്ടിക– പൂർണരൂപം

GST-new.jpg

ചരക്ക്, സേവന നികുതി (ജിഎസ്ടി) വന്നതോടെ കേരളത്തിൽ 85 ശതമാനം ഉൽപ്പനങ്ങൾക്കും വില കുറയുകയാണു വേണ്ടതെന്നു ധനമന്ത്രി ടി.എ. തോമസ് ഐസക്. ജിഎസ്ടിക്കു മുമ്പുംശേഷവും സാധനങ്ങളുടെ വിലയിലുണ്ടായ വ്യത്യാസം ഒറ്റനോട്ടത്തിൽ മനസിലാക്കാവുന്ന പട്ടിക പുറത്തിറക്കിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു

പൂജ്യം കോഴി നികുതിയും പഴയ കഥകളും

zero-chickentax.jpg

ചിക്കൻ ഇല്ലാതെ കുട്ടികൾക്കുപോലും ചോറ് ഇറങ്ങില്ല. മീനിനു വിലകയറുകയും ചിക്കന് വില ഇറങ്ങുകയും ചെയ്തതോടെ വീടുകളിൽ ചിക്കൻ സർവ വ്യാപിയായി. ജിഎസ്ടി വരുമ്പോൾ കോഴിയുടെ നികുതി പൂജ്യം ശതമാനമാവുകയാണ്. കേരളത്തിൽ 14.5% നികുതി ഉണ്ടായിരുന്നതാണ് ഒറ്റയടിക്ക് ഇല്ലാതാവുന്നത്.    ഒരു കിലോഗ്രാം കോഴിയിറച്ചിക്ക് ഏകദേശം 15

രണ്ടു ലക്ഷം രൂപ വിലക്കുറവിൽ ടൊയോട്ട ഫോർച്യൂണർ, 98,500 രൂപ വിലക്കുറവിൽ ഇന്നോവ

Gst-cars.jpg

ഒരു രാജ്യം, ഒരു നികുതി എന്ന പ്രഖ്യാപനവുമായി ജിഎസ്ടി നിലവിൽ വന്നുകഴിഞ്ഞു. ജിഎസ്ടി നിരക്കുകള്‍ പ്രഖ്യാപിച്ചപ്പോൾ ഏറ്റവുമധികം ഗുണം കിട്ടുന്നത് യൂട്ടിലിറ്റി വാഹനങ്ങൾക്കാണ്. മുൻപ് 55 ശതമാനമായിരുന്ന നികുതി ജിഎസ്ടി പ്രകാരം 43 ശതമാനമായി കുറഞ്ഞു. നികുതി കുറഞ്ഞതിന്റെ ഗുണം ഉപഭോക്താക്കൾക്ക് കൈമാറുകയാണു

60 ശതമാനം നികുതി: തമിഴ്നാട്ടിൽ എല്ലാ സിനിമാ തിയറ്ററുകളും അടച്ചു സമരം

Theater-strike.jpg

ജിഎസ്ടിക്കു പിന്നാലെ തദ്ദേശഭരണ സ്ഥാപനങ്ങളും നികുതി ഏർപ്പെടുത്തിയതിനെത്തുടർന്ന് തമിഴ്നാട്ടിലെ സിനിമാ തിയറ്ററുകൾ തിങ്കളാഴ്ച മുതൽ അടച്ചിട്ട് സമരത്തിൽ. ആയിരത്തിലധികം തിയറ്ററുകളാണ് തമിഴ്നാട്ടിൽ അടഞ്ഞുകിടക്കുന്നത്. ജിഎസ്ടിയുടേതായി 28% നികുതിയും അതിനു പുറമേ തദ്ദേശഭരണ സ്ഥാപനങ്ങളുടേതായി 30% നികുതിയുമാണ്

വാഹനവിപണിയിൽ വരുംദിവസങ്ങളിൽ വിലകുറയും

vehicle-price-t.jpg

വാഹനവിപണിയിൽ വരുംദിവസങ്ങളിൽ വിലകുറയും. പുതുക്കിയ വില കിട്ടാത്തതിനാൽ ജി.എസ്.ടി നിലവിൽ വന്ന ഇന്നലെ വാഹനഡീലർമാർ വിൽപന നടത്തിയില്ല. ടി.വി, ഫ്രിഡ്ജ് തുടങ്ങിയ ഗൃഹോപകരണങ്ങളുടെ വില ചില വ്യാപാരികൾ 1500 രൂപവരെ വർധിപ്പിക്കുകയും ചെയ്തു. മിക്ക വാഹനഡീലർമാരും ഇന്നലെ ഷോറൂം തുറന്നെങ്കിലും വിൽപനയൊന്നും

ജിഎസ്ടി; അവശ്യ മരുന്നുകളുടെ വില കുറവ് രോഗികൾക്ക് ഉടൻ ലഭിക്കില്ല

gst-medicine-t.jpg

ജി എസ് ടി നിലവിൽ വന്നതോടെ ഇൻസുലിനടക്കം അവശ്യ മരുന്നുകളുടെ വില കുറഞ്ഞെങ്കിലും അതിന്റെ ഗുണം രോഗികൾക്ക് ഉടൻ ലഭിക്കില്ല. പുതിയ എം ആർ പി രേഖപ്പെടുത്തിയ മരുന്നുകൾ വിപണിയിലെത്താനുള്ള കാലതാമസമാണ് കാരണം. പുതിയ വില സംബന്ധിച്ച ആശയക്കുഴപ്പം കാരണം മരുന്നെടുക്കുന്നത് വ്യാപാരികൾ കുറച്ചത് വരും ദിവസങ്ങളിൽ മരുന്നു

ജി.എസ്.ടി; തിയറ്ററുകളിലെ ടിക്കറ്റ് നിരക്കിലും ആനുപാതിക വര്‍ധന

gst-ticket-t.jpg

ജി.എസ്.ടി പ്രാബല്യത്തിലായതോടെ തിയറ്ററുകളിലെ ടിക്കറ്റ് നിരക്കിലും ആനുപാതിക വര്‍ധന. മെയിന്‍റനന്‍സ് ചാര്‍ജും വെല്‍ഫെയര്‍ ബോര്‍ഡിലേക്കുള്ള വിഹിതവും ഉള്‍പ്പടെ സിനിമാ ടിക്കറ്റില്‍ പതിനെട്ട് , ഇരുപത്തിയെട്ടു ശതമാനം എന്നീ ക്രമത്തിലാണ് ജി.എസ്.ടി ഉള്‍പ്പെടുക. വിനോദനികുതി ഉള്‍പ്പടെ ഒഴിവായെങ്കിലും ജി.എസ്.ടി

ജിഎസ്ടി : വ്യക്തത വരുത്തിയിട്ടു മതി പുതിയ ബില്ലെന്ന് ചെറുകിടവ്യാപാരികൾ

GST-new-textile.jpg

വൻകിട വസ്ത്രവ്യാപാരശാലകളിൽപുതിയ നികുതി പരിഷ്ക്കാരം നടപ്പാക്കി തുടങ്ങിയെങ്കിലും ചെറുകിട വസ്ത്രവ്യാപാരികളും റസ്റ്ററന്റുകളും പഴയ ബില്ലിൽ തന്നെയാണ് കച്ചവടം നടത്തുന്നത്. സോഫ്റ്റ്്‌വെയർ പരിഷ്ക്കരണമാണ് റസ്റ്ററൻുകള്‍ക്ക് തടസമെങ്കിൽ നികുതി സംബന്ധിച്ച് ചെറുകിട വ്യപാരികൾക്ക് ഇനിയും വ്യക്തത

പലചരക്ക് സാധനങ്ങളുടെ വിലയില്‍ വലിയ മാറ്റമുണ്ടായേക്കില്ലെന്ന് വ്യാപാരികൾ

GST-merchants.jpg

രാജ്യത്ത് ജിഎസ്ടി പ്രാബല്യത്തില്‍ വന്നെങ്കിലും താഴേത്തട്ടില്‍ അത് എങ്ങനെ നടപ്പാക്കുമെന്ന ആശങ്കയിലാണ് ചെറുകിട വ്യാപാരികള്‍. ചെറുകിട വ്യാപാരികളെ ജിഎസ്ടി എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ ഭൂരിപക്ഷം പേര്‍ക്കും വ്യക്തമായ ധാരണയില്ല. പലചരക്ക് സാധനങ്ങളുടെ വിലയില്‍ ജിഎസ്ടി വലിയ മാറ്റമുണ്ടാക്കില്ലെന്നാണ്

സ്വർണവിലയിൽ മാറ്റമില്ല:ആശങ്കകളുമായി ജിഎസ്ടിയുടെ ആദ്യദിനം

gst-56x432 (2).jpg

ചരക്കുസേവനനികുതി നിലവിൽ വന്നു. ആദ്യദിനം സംസ്ഥാനത്തെ ചെറുകിട വ്യാപാരരംഗത്ത് ബില്ലിങ്ങിൽ ആശയക്കുഴപ്പമുണ്ടായെങ്കിലും മിക്കയിടത്തും വ്യാപാരം തടസപ്പെട്ടില്ല. മാരുതി ആദ്യദിനം തന്നെ മിക്ക മോഡലുകളുടെയും വില കുറച്ചു. അതേസമയം സ്വർണവില കുറഞ്ഞില്ല. വിലക്കുറവിന്റെ പ്രയോജനം ജനങ്ങളിലേക്ക് കൈമാറാത്ത

ജിഎസ്ടി വന്നു:വാളയാറിന്റെ പേരുദോഷം മാറി

valayar-new.jpg

ചരക്കു ലോറികളുടെ ഗതാഗതക്കുരുക്കഴിയാത്ത വാളയാർ ജിഎസ്ടി നിലവിൽ വന്നതോടെ വിജനമായി. ചെക്പോസ്റ്റിൽ വാഹനങ്ങൾ നിർത്തിയിട്ട് പരിശോധിക്കുന്നില്ല. അതേസമയം ജിഎസ്ടിയെ കുറിച്ച് വ്യാപാര മേഖലയിൽ ആശങ്ക നിലനിൽക്കുന്നതിനാൽ ചരക്കുവാഹനങ്ങളുടെ എണ്ണത്തിൽ വൻ കുറവാണുള്ളത്. അഴിമതിക്കും നികുതി വെട്ടിപ്പിനും കൈക്കൂലിക്കും

ജിഎസ്ടി; മാരുതി കാറുകളുടെ വില കുറഞ്ഞു

maruti-suzuki-alto-k10.jpg

ജിഎസ്ടി പ്രാബല്യത്തിൽ വന്നതോടെ മാരുതി കാറുകളുടെ വിലയില്‍ മാറ്റം. മിക്ക ബ്രാന്‍ഡുകള്‍ക്കും മൂന്നുശതമാനം വരെ വിലകുറഞ്ഞു. സിയാസ്, എര്‍ടിഗ ഡീസല്‍ വാഹനങ്ങള്‍ക്ക് ഒരുലക്ഷം രൂപ വരെ വില കൂടി.

ചരക്കുസേവന നികുതി രാജ്യത്ത് പ്രാബല്യത്തില്‍

GST

ചരക്കുസേവന നികുതി രാജ്യത്ത് പ്രാബല്യത്തില്‍. 5%,12%,18%,28% എന്നിങ്ങനെ നാലുനിരക്കുകളിലാണ് ജി.എസ്.ടി. സ്വര്‍ണത്തിനും അസംസ്കൃത വജ്രത്തിനും പ്രത്യേകനിരക്ക്.സ്വര്‍ണം-3%, വജ്രം-0.25%

ജിഎസ്ടിയെ കേരളത്തിലെ വ്യാപാരികൾ സ്വീകരിച്ചിട്ടില്ല: നസുറുദ്ദീൻ

t-nasarudheen.jpg

ചരക്കുസേവനനികുതിയെ കേരളത്തില വ്യാപാരികൾ സ്വീകരിച്ചിട്ടില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി. ആശങ്കകൾ പരിഹരിക്കുന്നതുവരെ ജിഎസ്ടിയുമായി സഹകരിക്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ് ടി. നസുറുദ്ദീൻ . ചരക്കുസേവനനികുതി നടപ്പിലാക്കാൻ സാവകാശം നൽകണം. പൊലീസ് പരിശോധനകൾ വ്യാപാരസ്ഥാപനങ്ങളിൽ അനുവദിക്കില്ലെന്നും

വാണിജ്യനികുതി ചെക്പോസ്റ്റുകൾ ഇനി ചരിത്രം

palakkad-checkpost-1-9.jpg

ചരക്കുസേവനനികുതി നിലവിൽ വന്നതോടെ ഉപജീവനമാർഗം ഇല്ലാതാകുമെന്ന ആശങ്കയിൽ വാണിജ്യനികുതി ചെക്ക്പോസ്റ്റുകളെ ആശ്രയിച്ച് കഴിയുന്നവർ. വയനാട് മുത്തങ്ങ ചെക്ക്പോസ്റ്റിനോട്്ചേർന്ന് പ്രവർത്തിക്കുന്ന ഇരുപതോളം വ്യാപാരികളാണ് അടച്ചുപൂട്ടൽ ഭീഷണിയിൽ കഴിയുന്നത്. വാണിജ്യനികുതി ചെക്ക്പോസ്റ്റിനോട് ചേർന്നുള്ള

ജിഎസ്ടി ആക്ടിന്റെ വിവിധ വിജ്ഞാപനങ്ങൾ പുറത്തിറക്കി

gst-56x432 (2).jpg

സ്റ്റേറ്റ് ജി.എസ്.ടി ആക്ടിന്റെ വിവിധ വിജ്ഞാപനങ്ങൾ രാത്രി വൈകി പുറത്തിറക്കി. വിലയിലെ മാറ്റം പൊതുജനം മനസിലാക്കാൻ ജി.എസ്.ടിക്ക് മുമ്പുംശേഷവുമുള്ള നികുതിനിരക്കുകൾ നികുതിവകുപ്പ് ഇന്ന് പ്രസിദ്ധീകരിക്കും. ഇതേസമയം കേന്ദ്രസർക്കാരിന്റെ കേരളത്തിലെ നികുതി ആസ്ഥാനം ഇന്നലെരാത്രി തലസ്ഥാനനഗരത്തിലേക്ക് മാറ്റി

ജിഎസ്ടി നല്ലതും ലളിതവും, തുടക്കത്തിൽ ബുദ്ധിമുട്ട് ഉണ്ടായേക്കുമെന്ന് കേന്ദ്രം

gst-56x432 (2).jpg

ജി.എസ്.ടി യാഥാര്‍ഥ്യമായെങ്കിലും പ്രാരംഭഘട്ടത്തില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാകുമെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ വിലയിരുത്തല്‍. എന്നാല്‍ പ്രതിപക്ഷംആരോപിക്കുന്നതുപോലെ ചെറുകിട വ്യാപാരികള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് തൊഴില്‍മന്ത്രി ബണ്ഡാരു ദത്താത്രേയ മനോരമ ന്യൂസിനോട്പറഞ്ഞു. അതേസമയം, ജി.എസ്.ടി

ഒരൊറ്റ രാജ്യം,ഒരൊറ്റ വിപണി, ഒരൊറ്റ നികുതി:ചുവടുവെച്ച് ഇന്ത്യ

gst-56x432 (2).jpg

ഒരൊറ്റ രാജ്യം ഒരൊറ്റ വിപണി ഒരൊറ്റ നികുതിയിലേക്ക് ചുവടുവെച്ച് ഇന്ത്യ. പാര്‍ലമെന്‍റിന്‍റെ പാതിരാസമ്മേളനത്തില്‍ സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവുംവലിയ നികുതി പരിഷ്ക്കണം യഥാര്‍ഥ്യമായി. ജിഎസ്ടി ഒരു സര്‍ക്കാരിന്‍റെ മാത്രം നേട്ടമല്ലെന്നും നികുതി ഭീകരതയും ഉദ്യോഗസ്ഥരാജും ഇല്ലാതാകുമെന്ന് പ്രധാനമന്ത്രി

വെൽക്കം ജിഎസ്ടി

welcome-gst-t.jpg

ജിഎസ്ടി എന്ന ചുരുക്കെഴുത്തിലൂടെ അറിയപ്പെടുന്ന ചരക്ക് സേവന നികുതി യാഥാര്‍ഥ്യമാകുമ്പോഴും എന്താണ് ജിസ്എടി... എന്ത് ഫലമുണ്ടാക്കും... എങ്ങനെ പ്രതിഫലിക്കും എന്ന് അറിയാത്തവരാണ് ഒരുപക്ഷെ ഭൂരിഭാഗവും. പലിശയും പലിശയ്ക്കു കൂട്ടുപലിശയും അതിന്‍മേല്‍ അടുത്ത പലിശയും എന്ന് പറയുന്നതുപോലെ പലനികുതി ഭാരം ഇനിയില്ല. ഒറ്റ

ഇനി ഒറ്റ നികുതി

otta-nikuthi-t.jpg

ചരക്കുസേവന നികുതി നിലവിൽ വരുകയാണ് , നിലവിലുള്ള നികുതിസംഭൃതയത്തിൽ ഒരു മാറ്റം അതാണ് ജിഎസ്ടി അഥവാ ചരക്കുസേവന നികുതി , എന്താണ് ജി എസ് ടി, ജി എസ് ടി വരുന്നതോടെ ഉണ്ടാകാൻപോകുന്ന മാറ്റങ്ങളെന്തെല്ലാം കേന്ദ്ര സംസ്ഥന സർക്കാരുകൾ ഈടാക്കിയിരുന്ന വിവിധ നികുതികൾ ഇല്ലാതാക്കുകയാണ് പകരംവരുന്നതാണ് ജി എസ് ടി അഥവാ

ജിഎസ്ടി വഴി 20,000 കോടിയുടെ ‘ലോട്ടറി’യടിച്ചവര്‍, നാളെ മുതൽ വരുന്നത് വൻ മാറ്റങ്ങൾ!

gst-profit.jpg

രാജ്യത്തെ സാമ്പത്തിക മേഖല ഒന്നടങ്കം മാറുകയാണ്. ശനിയാഴ്ച മുതൽ വൻ മാറ്റങ്ങളാണ് വരുന്നത്. ജിഎസ്ടി നടപ്പിൽ വരുന്നതോടെ ചിലർക്ക് കോടികളുടെ വരുമാനമാണ് ലഭിക്കുന്നത്. ജിഎസ്ടി വരുന്നതുകൊണ്ട് മാത്രം 20,000 കോടി രൂപയുടെ അധിക ബിസിനസ് നേടുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് നികുതി, ടെക് ഉപദേശക കമ്പനികള്‍. ജിഎസ്പി

ജി.എസ്.ടി; സ്വാതന്ത്ര്യാനന്തരം രാജ്യം കണ്ട ഏറ്റവും വലിയ പരിഷ്കാരം

GST

സ്വാതന്ത്ര്യാനന്തരം രാജ്യം കണ്ട ഏറ്റവും വലിയ പരിഷ്കാരമാണ് ജി.എസ്.ടിയിലൂടെ നടപ്പാകുന്നത്. ഒറ്റ രാജ്യം ഒറ്റനികുതി എന്ന സങ്കല്‍പം യാഥാര്‍ഥ്യമാകുന്നതോടെ വരുമാനത്തിലും നിക്ഷേപത്തിലും വലിയ നേട്ടമാണ് രാജ്യം ലക്ഷ്യമിടുന്നത്. 24 വര്‍ഷം മുമ്പ് ഉയര്‍ന്നുവന്ന ഏകീകൃത നികുതി എന്ന ആശയമാണ് 122 ാം ഭരണഘടനാ

ജിഎസ്ടി പേടി: സ്വർണകടകളിൽ വൻതിരക്ക്

gst-gold.jpg

ജി.എസ്.ടിയെ പേടിച്ച് സ്വർണക്കടകളിൽ വൻതിരക്ക്. ജി.എസ്.ടി നടപ്പായാൽ വില കൂടുമെന്ന കണക്കുട്ടലിൽ അതിന് മുൻപ് സ്വർണം വാങ്ങാനാണ് ഉപഭോക്താക്കളെത്തുന്നത്. രണ്ട് ദിവസമായി അമ്പത് ശതമാനത്തിലധികം കച്ചവടം കൂടിയതായി വ്യാപാരികളും സാക്ഷ്യപ്പെടുത്തുന്നു. പൂരം കഴിഞ്ഞ പൂരപ്പറമ്പ് പോലെയാണ് മഴക്കാലമായാൽ

ചരക്കുസേവന നികുതി ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തിൽ

gst.jpg

ചരക്കുസേവന നികുതി ഇന്നു അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍. പാര്‍ലമെന്‍റില്‍ രാത്രി പതിനൊന്നു മണിക്കു തുടങ്ങി ഒരു മണിക്കൂര്‍ നീളുന്ന പ്രത്യേക സമ്മേളമനത്തില്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്കരണം യാഥാര്‍ഥ്യമാകും. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍

കമ്പനികൾ വിലകുറച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കും: തോമസ് ഐസക്

thomas-isaac.jpg

ജി.എസ്.ടി നിലവിൽ വരുമ്പോൾ കമ്പനികൾ വിലകുറച്ചില്ലെങ്കിൽ താൻ നിയമനടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്. ജി.എസ്.ടിയ്ക്ക് രാജ്യം സാങ്കേതികമായി പൂർണസജ്ജമായോ എന്ന കാര്യത്തിൽ ആശങ്കകളുണ്ടെന്നും ധനമന്ത്രി മനോരമ ന്യൂസിന്റെ ഒറ്റനികുതി ഒത്തിരിചോദ്യം പരിപാടിയിൽ പറഞ്ഞു. ജി.എസ്.ടിയെപ്പറ്റിയുള്ള

ജിഎസ്ടിയെക്കുറിച്ച് അറിയേണ്ടതെല്ലാം

gst-faq.jpg

ജിഎസ്ടി, അഥവാ ചരക്കുസേവന നികുതി , ഒരു രാജ്യം ഒരു നികുതി എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടായിട്ടാണ് ജിഎസ്ടി കണക്കാക്ക പെടുന്നത്, എന്താണ് ജിഎസ്ടി. ജിഎസ്ടി വരുമ്പോൾ നമ്മുടെ നിലവിലെ നികുതി ഘടനയിലുണ്ടാകുന്ന മാറ്റങ്ങളെന്തൊക്കെ, ഈ മാറ്റങ്ങൾ എങ്ങിനെ വ്യാപാരികളെ സ്വാധിനിക്കും, ആത്യന്തീകമായി ജനങ്ങളെ

ജി.എസ്.ടി വരുമ്പോൾ വിലകുറയണമെങ്കിൽ കമ്പനികൾ കനിയണമെന്ന് ധനമന്ത്രി

gst-thomas-isaac-1.jpg

ജി.എസ്.ടി വരുമ്പോൾ വിലകുറയണമെങ്കിൽ കമ്പനികൾ കനിയണമെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്. കേരളം ശക്തമായി എതിർത്തിട്ടും ഹോട്ടൽ ഭക്ഷണത്തിന്റെ നികുതിനിരക്ക് കൂട്ടിയത് തടയാനായില്ല. ജി.എസ്.ടി നിരക്കിനെതിരെ ലോട്ടറി മാഫിയ കോടതിയെ സമീപിച്ചാൽ എല്ലാ ലോട്ടറികൾക്കും 28 ശതമാനം നികുതിയെന്ന ആവശ്യം സംസ്ഥാനം

ജി.എസ്.ടി: ബ്രാൻഡഡ് അരിയുടെ വില കൂടും

rice-price-1.jpg

ജി.എസ്.ടി വരുമ്പോൾ ബ്രാൻഡഡ് അരിയുടെ വില കൂടും. അരിക്ക് നികുതിയില്ലെങ്കിലും പായ്ക്കറ്റിലാക്കി ബ്രാൻഡ് ചെയ്ത് വിൽക്കുന്ന അരിയ്ക്ക് അഞ്ചുശതമാനം നികുതിയുണ്ട്. കിലോയ്ക്ക് രണ്ടര രൂപയെങ്കിലും വില കൂടുമെന്ന് അരി മില്ലുടമകൾ പറയുന്നു. നിലവിൽ ബ്രാൻഡഡ് അരിക്ക് നികുതിയില്ല. ജി.എസ്.ടി വരുമ്പോൾ അഞ്ചുശതമാനം

ജിഎസ്ടിയിൽ കേരളത്തെ കാത്തിരിക്കുന്നത് വൻ നേട്ടങ്ങൾ; ഗുണം ലഭിക്കുന്ന മേഖലകൾ‌ ഇവ

gst.jpg.image.jpg

കേന്ദ്രസർക്കാരിന്റെ നോട്ട് അസാധുവാക്കലിനെ ഏറ്റവുമധികം എതിർത്തവരിൽ ഒരാൾ കേരള ധനമന്ത്രി ടി.എം. തോമസ് ഐസക് ആയിരുന്നു. ജിഎസ്ടിയുടെ കാര്യത്തിൽ പക്ഷേ, അദ്ദേഹത്തിന്റെ നിലപാട് അതായിരുന്നില്ല. ജിഎസ്ടിയെ രണ്ടുകൈയുംനീട്ടി സ്വാഗതം ചെയ്ത അദ്ദേഹം പല തീരുമാനങ്ങളും കേരളത്തിന് അനുകൂലമാക്കുന്നതിൽ വിജയിക്കുകയും

ജിഎസ്ടി ; നോണ്‍ എ.സി റസ്റ്ററന്‍റുകളിലെ ഭക്ഷണത്തിന് വിലകുറയും

gst.jpg.image.jpg

ചരക്കുസേവന നികുതി ശനിയാഴ്ച പ്രാബല്യത്തില്‍ വരുന്നതോടെ നോണ്‍ എ.സി റസ്റ്ററന്‍റുകളിലെ ഭക്ഷണത്തിന് വിലകുറയും. എ.സി റസ്റ്ററന്‍റുകളില്‍ ഭക്ഷണത്തിന്‍റെ വിലയ്ക്ക് കാര്യമായ മാറ്റമുണ്ടാകാനിടയില്ല. എന്നാല്‍ ഒരു റസ്റ്ററന്‍റില്‍ തന്നെയുള്ള എ.സി, നോണ്‍ എ.സി സൗകര്യങ്ങളില്‍ ഏത് ഉപയോഗിച്ചാലും എ.സി സൗകര്യത്തിന്‍റെ

ജി.എസ്.ടി. പ്രാബല്യത്തിൽ വരുന്നതോടെ നെയ്യ് വില കൂടും

milma-butter.jpg

ജി.എസ്.ടി. പ്രാബല്യത്തിൽ വരുന്നതോടെ നെയ്യ് വില കൂടും. ലിറ്ററിന് ഇരുപത്് മുതൽ മൂപ്പത് രൂപവരെ കൂട്ടാനാണ് മിൽമയുടെ തീരുമാനം. അതേസമയം ഒരുകിലോ വെണ്ണയ്ക്ക് പത്ത് രൂപവരെ കുറയുകയു ചെയ്യും. മിൽമയുടെ മൂല്യവർധിത ഉൽ‌പന്നങ്ങളിൽ നെയ്യ്്ക്കാണ് ചരക്കുസേവനനികുതിമൂലം വൻ വിലവർധന ഉണ്ടാകുന്നത്. നിലവിൽ അഞ്ച് ശതമാനം

ജി എസ് ടി: ബുള്ളറ്റിന് വില കുറഞ്ഞു

enfield.jpg

ചരക്ക്, സേവന നികുതി(ജി എസ് ടി) പ്രാബല്യത്തിലെത്തുന്നതോടെ ലഭ്യമാവുമെന്നു കരുതുന്ന വിലക്കിഴിവ് ഇരുചക്രവാഹന നിർമാതാക്കളായ ടി വി എസ് മോട്ടോർ കമ്പനിയും റോയൽ എൻഫീൽഡും ഉപയോക്താക്കൾക്കു കൈമാറി. ഐഷർ ഗ്രൂപ്പിൽപെട്ട ഇരുചക്രവാഹന നിർമാതാക്കളായ റോയൽ എൻഫീൽഡിന്റെ മോഡലുകൾക്ക് 2,300 രൂപയുടെ വരെ വിലക്കിഴിവാണു

ജി.എസ്.ടി പടിവാതിൽക്കല്‍; ഒരുക്കങ്ങൾ ഇനിയും പൂർത്തിയായില്ല

gst.jpg

ജി.എസ്.ടി പടിവാതിൽക്കല്‍ എത്തിയെങ്കിലും അതിനുള്ള ഒരുക്കങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇനിയും പൂർത്തിയാക്കിയിട്ടില്ല. ചരക്കുസേവന നികുതിയുടെ അടിസ്ഥാനമായ ജി.എസ്.ടി നെറ്റ്്വർക്ക് തയ്യാറായിട്ടില്ല. സംസ്ഥാനത്ത് മിക്ക പൊതുമേഖലാ സ്ഥാപനങ്ങളും ജി.എസ്.ടിക്കു വേണ്ട മുന്നൊരുക്കങ്ങൾ പോലും തുടങ്ങിയില്ല ജൂലൈ

പലിശയ്ക്കുമേൽ കൂട്ടുപലിശ രീതിമാറുന്നു; നികുതി ഇനി മൂല്യവർധനയ്ക്കു മാത്രം

gst.jpg

പല കുറ്റങ്ങൾ ചെയ്തതിനു വ്യത്യസ്ത വകുപ്പുകളിലായി വിവിധ ശിക്ഷാ കാലാവധികൾ വിധിക്കാറുണ്ട് നമ്മുടെ കോടതികൾ. പക്ഷേ, ശിക്ഷകൾ ഒന്നിച്ചനുഭവിച്ചാൽ മതിയെന്നു പറയും. അതായത് എറ്റവും കൂടിയ കാലാവധിയുള്ള ശിക്ഷ അനുഭവിച്ചാൽ മതിയാകും. ജിഎസ്ടിയുടെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. നിലവിലെ അവസ്ഥ എന്താണെന്നു നോക്കാം.