പോരാട്ട വീര്യത്തിന്റെ ക്രൊയേഷ്യൻ ‘വിജയ’ഗാഥ; ഈ കളിയും ഹൃദയങ്ങളിൽ വാഴും

team-croatia-1
SHARE

തോൽവിയിലും രാജാക്കൻമാരായി ഈ ക്രോട്ടുകൾ. റഷ്യൻ ലോകകപ്പ് തുടങ്ങുമ്പോൾ ആരാധക പ്രതീക്ഷകൾ മുഴുവൻ അർജന്റീന, ബ്രസീൽ, ജർമനി, സ്പെയിൻ തുടങ്ങിയ വമ്പൻമാരിലായിരുന്നു. ക്രൊയേഷ്യയെന്ന പേര് എവിടെയും കേട്ടിരുന്നില്ല. അവിടെനിന്നാണ് അട്ടിമറികളുമായി ഈ ടീം ഫൈനൽവരെയെത്തിത്. ഫ്രഞ്ച് നിരയ്ക്കെതിരെ ഒരട്ടിമറിയാണ് ഈ കൊച്ച് രാജ്യത്തിൽനിന്ന് ഏവരും പ്രതീക്ഷിച്ചത്. ഫ്രാൻസിനെതിരെ ക്രൊയേഷ്യയന്‍ സ്കോര്‍ 1-1 ല്‍ എത്തി നില്‍ക്കെ ആരാധകർ ഒരു അദ്ഭുതത്തിന് വേണ്ടിയാണ് കൊതിച്ചത്. എന്നാൽ ഈ പ്രതീക്ഷകളെ തല്ലിക്കെടുത്തിയാണ് ഫ്രഞ്ച് പട വിജയഭേരി മുഴക്കിയത്.

പേരുകേട്ട സൂപ്പര്‍ താരങ്ങളില്ലെങ്കില്‍ പോലും വലിയ മത്സരങ്ങളിലെ സമ്മർദ്ദങ്ങളെ അതിജീവിക്കാന്‍കഴിയുന്ന ഒരുകൂട്ടം കളിക്കാരായിരുന്നു ക്രൊയേഷ്യയുടെ ശക്തി. ജീവിതത്തില്‍ അവര്‍ കടന്നുവന്ന സാഹചര്യങ്ങളാണ് അതിനുള്ള കരുത്തവര്‍ക്ക് പകർന്നത്. യുദ്ധവും വിഭജനത്തിന്റെ അന്തരഫലവുമെല്ലാം കണ്ടാണ് മോഡ്രിച്ചും റാക്കിറ്റിച്ചുമെല്ലാം തങ്ങളുടെ പാത വെട്ടിത്തെളിച്ചവന്നത്. അതുകൊണ്ടു തന്നെ എതിരാളികള്‍ എത്ര വലിയ കൊമ്പന്മാരായാലും അവസാനം വരെ പൊപൊരുതിയാണ് അവർ ലക്ഷ്യത്തിലേക്കെത്തിയിരുന്നത്. 

നിശ്ചിത സമയവും എക്‌സ്ട്രാ ടൈമും കടന്ന് പെനാല്‍റ്റി ഷൂട്ടൗട്ടുകളെ അതിജീവിച്ചാണ് ഈ തളാരാത്ത പോരാളിക്കൂട്ടം ഫൈനൽവരെയ്ത്തിത്. ഈ ലോകകപ്പില്‍ ഇവരോളം എക്‌സ്ട്രാ ടൈമില്‍ കളിച്ച് കയറിവന്നവരാരുമില്ല. റഷ്യയിൽ ഇവർ കറുത്ത കുതിരകളല്ല‍. കപ്പ് ജേതാക്കളല്ല പക്ഷേ സുവർണ ജേതാക്കളായാണ് ലോകത്തിന്റെ മനംകവർന്നത്. പോരാട്ട മികവിനുള്ള പ്രതിഫലവും ടീമിനു ലഭിച്ചു. മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ മറ്റാർക്കുമല്ല, ക്രൊയേഷ്യന്‍ ക്യാപ്റ്റന്‍ ലൂക്ക മോഡ്രിച്ചിന്.

MORE IN World Cup 2018
SHOW MORE