ലോകകപ്പ് റഷ്യയിൽ മാത്രമല്ല; ഇവിടെ കോലഞ്ചേരിയിലും നടക്കുന്നുണ്ട്

kolanchery-st-peters
SHARE

ഈ ലോകകപ്പ് കാലത്ത് വിദ്യാർഥികൾക്കിടയിൽ കൗതുകമുള്ളൊരു ഫുട്ബോൾ മൽസരം സംഘടിപ്പിക്കുകയാണ് കോലഞ്ചേരിയിലെ സെൻറ് പീറ്റേഴ്സ് സ്കൂൾ. ലോകകപ്പ് ക്വാർട്ടറിലെത്തിയ രാജ്യങ്ങളുടെ പേരിൽ വിദ്യാർഥികളെ ടീമുകളായി തിരിച്ചാണ് ഈ ടൂർണമെൻറ്. റഷ്യയിൽ ലോകകപ്പിൻറെ ആദ്യ ക്വാർട്ടറിൽ ഫ്രാൻസ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് യുറഗ്വായിയെ തോൽപിച്ചു. രണ്ടാം ക്വാർട്ടറിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബ്രസീൽ ബൽജിയത്തോട് തോറ്റു.

മൈലുകൾക്കിപ്പുറം കോലഞ്ചരിയിൽ നടത്തിയ കുട്ടികളുടെ ലോകകപ്പിലും മൽസരഫലത്തിൽ മാറ്റമില്ല. ഫ്രാൻസിനും ബൽജിയത്തിനും ജയം. സ്കോർ നിലയും അതുപോലെ തന്നെ. ലോകകപ്പ് ക്വാർട്ടറിലെത്തിയ എട്ടു ടീമുകളുടെ പേരിലാണ് ഇവിടെ കുട്ടികളുടെ ടീമുകൾ മൽസരിക്കുന്നത്. മൽസരം നടത്തുന്നതും ലോകകപ്പ് മൽസരങ്ങളുടെ മാതൃകയിൽ. കുട്ടികളും ഏറെ ആവേശത്തോടെയാണ് കോലഞ്ചേരിയിലെ ഈ ലോകകപ്പിനെ വരവേൽക്കുന്നത്.ലോകകപ്പിൽ മൽസരങ്ങൾ നടക്കുന്ന അതേ ദിവസങ്ങളിൽ തന്നെയാണ് കോലഞ്ചേരി കപ്പിലും ടീമുകൾ മാറ്റുരയ്ക്കുന്നത്. കഴിഞ്ഞ ലോകകപ്പിൻറെ സമയത്തും സെൻറ് പീറ്റേഴ്സ് സ്കൂൾ സമാനമായ രീതിയിൽ മൽസരം സംഘടിപ്പിച്ചിരുന്നു

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.