സെമിപോരാട്ടത്തിലേക്ക് മണിക്കൂറുകൾ മാത്രം ; ഫൈനലിലേക്ക് ആരൊക്കെ? ആത്മവിശ്വാസം; പ്രതീക്ഷ

worldcup-semi
SHARE

സെമിഫൈനലിനൊരുങ്ങുന്ന ടീമുകളെല്ലാം ആത്‌മവിശ്വാസത്തിലാണ്. തിയറി ഹെന്റ്രിയുടെ സാന്നിധ്യം ഫ്രാന്‍സിനെ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബെല്‍ജിയം. കിരീടവുമായി ഇംഗ്ലണ്ടിലേക്ക് മടങ്ങലാണ് പരിശീലകന്‍ സൗത്ത്ഗേറ്റിന്റെ ലക്ഷ്യം.

റഷ്യയില്‍ ആര് രാജാവാകുമെന്നറിയാന്‍ ഇനി രണ്ട് മല്‍സരത്തിന്റെ അകലം. ജയം മാത്രം ലക്ഷ്യമിട്ട് ടീമുകള്‍ ഒരുങ്ങി. ആദ്യ സെമിയില്‍ ഫ്രാന്‍സിനെ നേരിടുന്ന ബെല്‍ജിയം ആത്മവിശ്വാസത്തിലാണ്. ചെമ്പട സ്വര്‍ണകപ്പില്‍ മുത്തമിടുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് പ്രതിരോധതാരം തോമസ് വെര്‍മലന്‍. ഫ്രഞ്ച് പാളയത്തിലെ തന്ത്രങ്ങള്‍  അറിയുന്ന തിയറി ഹെന്റ്രിയുടെ സാന്നിധ്യം ചെമ്പടയുടെ ആത്മ വിശ്വാസം വര്‍ധിപ്പിക്കുന്നു. ജൂലൈ 15ന് ബെല്‍ജിയം കിരീടമുയര്‍ത്തുമെന്ന് ക്യാപ്റ്റന്‍ ഹസാര്‍ഡും പ്രതികരിച്ചു.

പാളയത്തിലെ തന്ത്രമറിയുന്ന തിയറി ഹെന്റ്രി ചെമ്പടയ്ക്കൊപ്പമാണെങ്കിലും ഫ്രാന്‍സ് ‍ജയിക്കുമെന്ന് മുന്നേറ്റതാരം ഒലിവര്‍ ജിറൂഡ് പറഞ്ഞു. യുവത്വത്തിന്റെ കരുത്തില്‍ ഫ്രാന്‍സ് ബെല്‍ജിയത്തെ മറികടക്കുമെന്നാണ് ജീറൂഡിന്റെ പ്രതീക്ഷ.

മെസിയുടേയും എറിക്സണിന്റേയും ലോകകപ്പ് സ്വപ്നങ്ങള്‍ തകര്‍ത്ത ക്രൊയേഷ്യ കെയ്നിന്റെ സ്വപ്നങ്ങളും തകര്‍ക്കുമെന്ന് ക്രോട്ട് പരിശീലകന്‍ സ്ലാറ്റ്കോ ഡലിക് പറഞ്ഞു. യുവത്വം നിറഞ്ഞ ആക്രമണനിരയുള്ള ഇംഗ്ലീഷ് നിരയെ പൂട്ടുമെന്നും ഡലിക് കൂട്ടിച്ചേര്‍ത്തു. 

കിരീടനേട്ടത്തോടെ ഇംഗ്ലണ്ടിലേക്ക് മടങ്ങാനാണ് ഗാരെത് സൗത്ത്ഗേറ്റ് ആഗ്രഹം. പരുക്ക് മാറിയെത്തിയെ ഡാലെ അലി ഫോമില്‍ തിരിച്ചെത്തിയത് പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചെന്നും പരിശീലകന്‍ പറഞ്ഞു. റഷ്യയില്‍ ഇംഗ്ലണ്ടിന്റെ പ്രകടനം അഭിനന്ദനാര്‍ഹമെന്ന് മുന്‍ പ്രതിരോധതാരം ഗാരി നെവില്ലെ പറഞ്ഞു. പരിശീലകന്‍ സൗത്ത് ഗേറ്റിനു കീഴില്‍ ടീം കളി ശൈലി മാറ്റിയത് കിരീട പ്രതീക്ഷ നല്‍കുന്നെന്ന് നെവില്ല വ്യക്തമാക്കി.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.