ഗാംഗുലി തലയടിച്ചു പൊട്ടിച്ച ആ കാണി ഇതാ; സെവാഗിന്‍റെ പിറന്നാള്‍ ‘മധുരം’

ganguly-bday
SHARE

ഇന്ത്യന്‍ ക്രിക്കറ്റിന്റെ കടുവയ്ക്ക് ഇന്ന് ലോകം പിറന്നാള്‍ ആശംസകള്‍ നേരുകയാണ്. സൗരവ് ഗാംഗുലിയുടെ 46ാം പിറന്നാള്‍ ആഘോഷങ്ങള്‍ ആരാധകര്‍ ഗംഭീരമാക്കുമ്പോള്‍ വേറിട്ട കുറിപ്പുമായി എത്തിയിരിക്കുകയാണ് വീരേന്ദര്‍‌ സെവാഗ്. ഗംഗുലി സിക്സ് അടിച്ചപ്പോള്‍ സ്റ്റേഡിയത്തിലിരുന്ന കാണിയുടെ തലയിലാണ് പന്ത് ചെന്ന് വീണത്. ചോര ഒലിപ്പിച്ച് നില്‍ക്കുന്ന ആ ക്രിക്കറ്റ് പ്രേമിയുടെ ചിത്രം പങ്കുവച്ചായിരുന്നു സെവാഗിന്റെ ആശംസ. തെറ്റായ ഉദ്ദേശത്തോടെയല്ല ഇത് പോസ്റ്റ് ചെയ്യുന്നതെന്ന് അദ്ദേഹം കുറിച്ചു. 

ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖഛായ മാറ്റിവരച്ച നായകനായിട്ടാണ് അദ്ദേഹത്തെ ഇന്നും ആരാധകര്‍ വാഴ്ത്തുന്നത്. ഇന്ന് സോഷ്യല്‍ ലോകത്ത് ആരാധകര്‍ ഏറെ പങ്കുവയ്ക്കുന്ന ചിത്രം ലോഡ്സില്‍ ഇംഗ്ലണ്ടിനെതിരായ വിജയം ജഴ്സി ഉൗരി വീശി പഴയ കടം തീര്‍ക്കുന്ന ഹീറോയുടേതാണ്. 

ഇൗ ചിത്രവും സെവാഗ് പങ്കുവച്ചിട്ടുണ്ട്. വെടിക്കെട്ട് ബാറ്റ്സ്മാനായ സെവാഗിനെ ടെസ്റ്റ് കളിപ്പിക്കുന്നതില്‍ ആദ്യം മുന്‍കയ്യെടുത്തത് ഗാംഗുലിയായിരുന്നു. ആ തീരുമാനം ശരിയാണെന്ന് സെവാഗ് ഒട്ടേറെ തവണ തെളിയിച്ചു. സച്ചിന്‍, ദ്രാവിഡ് തുടങ്ങിയവരും ദാദയ്ക്ക് ആശംസകളുമായി എത്തി.

MORE IN SPORTS
SHOW MORE