ഗ്യാലറിയിൽ തിളങ്ങി മേഗൻ; ഇംഗ്ലീഷ് ഗോൾ പോസ്റ്റിൽ എന്ത് കാര്യം?

megan-pickford
SHARE

സ്വീഡന്‍ –  ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍ ഗ്യാലറിയില്‍ മിന്നിത്തിളങ്ങിയ ഒരുതാരമുണ്ട്. ഇംഗ്ലീഷ് ഗോളി പിക്ഫോര്‍ഡിന്റെ ഗേള്‍ഫ്രണ്ട് മേഗന്‍.  സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഇപ്പോള്‍ താരമാണ് ഈ ഇരുപത്തിരണ്ടുകാരി.  പിക്ഫോര്‍ഡാണ് കളിക്കളത്തിലെ താരമെങ്കില്‍ കളത്തിന് പുറത്തെ മറ്റൊരു താരത്തിന്റെ പിന്നാലെയാണ് ഇംഗ്ലണ്ടിലെ സോഷ്യല്‍ മീഡിയ മുഴുവന്‍. പേര് മേഗന്‍ ഡേവിസണ്‍. ഇന്‍സ്റ്റാഗ്രാം സെന്‍സേഷനാണ് കക്ഷി.  ഇന്‍സ്റ്റാഗ്രാമില്‍ ഫോട്ടോകള്‍ പോസ്റ്റു ചെയ്യുന്നതാണ്  യൂണിവേഴ്സിറ്റി വിദ്യാഭ്യാസം കഴിഞ്ഞ് നില്‍ക്കുന്ന മേഗന്‍റെ ഇപ്പോഴത്തെ പ്രധാന ഹോബി.

ഇംഗ്ലീഷ് ഗോള്‍പോസ്റ്റിന് സമീപം മേഗനെ സദാസമയം കാണാം. ഗ്രൂപ്പ് മല്‍സരങ്ങളില്‍ ഇംഗ്ലണ്ടിന്റെ വെള്ള ജേഴ്സിയിലാണ് പ്രത്യക്ഷപ്പെട്ടത്. ഗോള്‍ പോസ്റ്റിന് സമീപത്തെ ചിത്രങ്ങള്‍ അപ്പപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യും. ഇത് കാണാന്‍ മാത്രം ചുരുങ്ങിയ ദിവസംകൊണ്ട് ഇരുപത്തി ആറായിരം പേരാണ് മേഗന്റെ പിന്നാലെ കൂടിയത്. ഇപ്പോള്‍ താന്‍ ഒരു സെലിബ്രിറ്റിയായെന്നാണ് കക്ഷിയുടെ വിചാരം. അങ്ങനെ മാധ്യമങ്ങളുടെയും ശ്രദ്ധാകേന്ദ്രമായി. അതോടെ പതിവ് വെള്ള ടീഷര്‍ട്ടില്‍ നിന്ന് ചുവപ്പിലേയ്ക്ക് നിറംമാറ്റി.

ചുവന്ന ടീഷര്‍ട്ടും ഡെനിം ഷോര്‍ട്സും അ‌ണി​ഞ്ഞ് സ്വീഡനെതിരായ മല്‍സരത്തിന് ഗ്യാലറിയിലെത്തിയ മേഗനെ ക്യാമറകള്‍ക്കും അല്‍പം രസിച്ചെന്നാണ് തോന്നുന്നത്. ക്യാമറ കണ്ണുകളെല്ലാം ഈ സുന്ദരിയുടെ നേര്‍ക്കായിരുന്നു. സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള പ്രണയം. ലോകകപ്പിന് മുന്‍പ് പിക്ഫോര്‍ഡ് – മേഗന്‍ ജോഡിയുടെ മോതിരം മാറ്റം കഴിഞ്ഞെന്നാണ് സംസാരം. എന്തായാലും ഗോള്‍വലയ്ക്ക് സമീപം നിന്ന് പിക്ഫോര്‍ഡിന് പ്രചോദനം നല്‍കുന്ന മേഗനോട് ഇംഗ്ലീഷ് പെണ്‍കുട്ടികള്‍ക്ക് അല്‍പം അസൂയ തോന്നിയാലും അല്‍ഭുതപ്പെടാനില്ല. കാരണം ദേശീയ ഹീറോയുടെ ചങ്കാണല്ലോ ഈ സുന്ദരി.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.