കൊച്ചിയിൽ മഴപ്പന്തുകളി; കളി കാണാൻ ഇതിഹാസതാരവും

kochi-rain-football
SHARE

ലോകകപ്പ് ഫുട്ബോള്‍ ആരവങ്ങള്‍ക്കിടെ കൊച്ചിയിലെ ഫുട്ബോള്‍ പ്രേമികളില്‍ ആവേശം നിറച്ച്  മഴപ്പന്തു കളി. മണ്‍സൂണ്‍ ടൂറിസത്തിന്‍റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച മല്‍സരം കാണാന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം ബൈച്ചുങ് ബൂട്ടിയയുമെത്തി. 

പാട്ടും കൊട്ടും മേളവുമെല്ലാമായാണ് മഹാരാജാസ് കോളജ് മൈതാനിയില്‍ മഴപ്പന്തു കളി കാണാന്‍ കാണികള്‍ നിറഞ്ഞത്.  ബൈച്ചുങ്ങ് ബൂട്ടിയ മൈതാനത്തെത്തിയതോടെ  ആവേശം അണപൊട്ടി. 

ലോകകപ്പിലെ ഇംഗ്ലണ്ട് പാനമ മല്‍സരത്തിന് സമാനമായ കളിയാണ് പിന്നെ മൈതാനത്ത് കണ്ടത്.  ഒന്നിനെതിരെ ആറു ഗോളടിച്ച്  മലബാര്‍ എസ്കേപ്സ് ടിപിസി മണ്‍സൂണിനെ തകര്‍ത്തു. 

തുടര്‍ച്ചയായ പതിമൂന്നാം വര്‍ഷമാണ് ടൂറിസം പ്രഷണല്‍ ക്ലബിന്‍റെ നേതൃത്വത്തില്‍ കൊച്ചിയില്‍  മഴപ്പന്തുകളി സംഘടിപ്പിക്കുന്നത്.

MORE IN SPORTS
SHOW MORE