ലോകകപ്പ് ആവേശം; മറുനാടൻ മലയാളികൾക്കിടയിൽ 'ഗോൾഡൻ ഗോൾ'

golden-goal-chennai
SHARE

ലോകകപ്പ് ഫുട്ബോളിന് ആവേശം കൂട്ടി മറുനാടന്‍ മലയാളികള്‍ക്കിടയില്‍ ഗോള്‍ഡന്‍ ഗോള്‍ മത്സരം. ചെന്നൈയില്‍ മലയാള മനോരമ സംഘടിപ്പിച്ച പെനാള്‍ട്ടി ഷൂട്ടൗട്ട് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

കാല്‍പ്പന്തുകളിയിലെ പഴയകാല പോരാളികള്‍ മുതല്‍ പുതിയ തലമുറയില്‍ പെട്ട വിദ്യാര്‍ഥികള്‍ വരെ ഗോള്‍ഡന്‍ ഗോളില്‍ പന്തുതട്ടി. പ്രായഭേദമന്യേ എല്ലാവരും ലോകകപ്പ് ആവേശത്തിലായിരുന്നതിനാല്‍ പോരാട്ടങ്ങളും ശക്തമായിരുന്നു. ഇരുപത്തിയെട്ട് ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ ചില ജയങ്ങള്‍ സഡണ്‍ ഡത്തിലൂടെയാണ് നിര്‍ണയിച്ചത്. തമിഴ്നാട് സ്പോര്‍ട്സ് അതോറിറ്റി മൈതാനത്ത് നടന്ന  മത്സരത്തില്‍ ചെന്നൈ യുവകേരള കിരീടത്തില്‍ മുത്തമിട്ടു.

ചെന്നൈ മലയാളികള്‍ ഗോള്‍ഡന്‍ ഗോള്‍ ആഘോഷമാക്കി

പ്രമുഖ ധനകാര്യ സ്ഥാപനമായ ശ്രീ ഗോകുലം ചിറ്റ് ആന്‍റ് ഫിനാന്‍സും ഹോട്ടല്‍ ക്രസന്‍റുമാണ് സ്പോണ്‍സര്‍മാര്‍. മലയാളി കായിക താരങ്ങളുടെ കൂട്ടായ്മയായ കെസ്പയാണ് സാങ്കേതിക സഹായം നല്‍കിയത്.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.