ഗോൾകീപ്പർമാരുടെ ലോകകപ്പ്; ക്വാർട്ടർ വരെയുള്ള മികച്ച അഞ്ച് സേവുകൾ കാണാം; വിഡിയോ

goalkeepers-worldcup
SHARE

ഗോള്‍കീപ്പര്‍മാരുടെ പോരാട്ടമായി മാറിയിരിക്കുകയാണ് ഈ ലോകകപ്പ്. ഇംഗ്ലണ്ട്, ബെല്‍ജിയം, ഫ്രാന്‍സ് എന്നീ ടീമുകളുടെ സെമി പ്രവേശനത്തില്‍ നിര്‍ണായകമായത് ഗോള്‍വല കാക്കുന്നവരുടെ പ്രകടനമാണ്. ഇതില്‍ ഏറ്റവും മികച്ച അഞ്ചു സേവുകളിലേയ്ക്ക്. 

ബെല്‍ജിയത്തിന്റെ തിബോ ക്വാര്‍ട്ടോയും ഇംഗ്ലണ്ടിന്റെ ജോര്‍ദന്‍ പിക്ഫോര്‍ഡും തമ്മില്‍ ഒരു വാക്പോരുണ്ടായി. ആറടി ഒരിഞ്ച് മാത്രം ഉയരമുള്ള പിക്ഫോര്‍ഡിനേക്കാള്‍ 15 സെന്റീമീറ്റര്‍ കൂടുതലുള്ള താനാണ് കേമനെന്ന് ക്വാര്‍ട്ടോയുടെ വീരവാദം. ക്വാര്‍ട്ടോയുടെ പരിഹാസം പിക്ഫോര്‍ഡ‍ിന്റെ കുറിക്കുകൊണ്ടപോലെയാണ് പിന്നീടുള്ള പ്രകടനം കണ്ടത്. ക്വാര്‍ട്ടറില്‍ സ്വീഡന്റെ ആക്രമണനിര കിണഞ്ഞ് ശ്രമിച്ചിട്ടും ഗോള്‍വല കുലുങ്ങിയില്ല. മൂന്നുതവണയാണ് പിക്ഫോര്‍ഡ് രക്ഷകനായത്. അതില്‍ രണ്ടും ക്വാര്‍ട്ടറിലെ ഏറ്റവും മികച്ച സേവുകള്‍.  

സ്വാഭാവികമായും ആറടി ആറിഞ്ച് ഉയരമുള്ള തിബോ ക്വാര്‍ട്ടോയ്ക്ക് പിക്ഫോര്‍ഡിനേക്കാള്‍ കേമനാണ് താനെന്ന് തെളിയിക്കണം. ബ്രസീലിന്റെ ഗോളെന്നുറപ്പിച്ച ഏഴ് അവസരങ്ങളിലാണ് ചെല്‍സി താരം രക്ഷകനായത്. കുട്ടീഞ്ഞോയുടെയും ഇഞ്ചുറി ടൈമില്‍ നെമ്റിന്റെയും ലോങ് റേയ്ഞ്ചര്‍ ക്വാര്‍ട്ടോ തട്ടിയകറ്റുന്നത് കണ്ട് ലോകം അമ്പരന്നുപോയി. 

ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസ് ഇല്ലായിരുന്നെങ്കില്‍ ഫ്രാന്‍സ് – യുറഗ്വയ് മല്‍സരത്തിന്റെ ഫലംതന്നെ മറിച്ചായേനെ. 44ാം മിനിറ്റിലെ ആ സേവ് ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിച്ചു.

സെമിയിലും ഈ അല്‍ഭുതപറവകളുടെ പ്രകടനങ്ങള്‍ക്കായി കണ്ണുംനട്ടിരിക്കുകയാണ് ആരാധകര്‍.

MORE IN SPORTS
SHOW MORE