ഗ്രീസ്മാൻ, ഡിബ്രൂയിനെ‍, അഗസ്റ്റോ; വിസ്മയിപ്പിച്ച ഗോളുകൾ; വിഡിയോ

best-goals
SHARE

ക്വാര്‍ട്ടറില്‍ വിസ്മയിപ്പിച്ച മനോഹരമായ ഗോളുകളാണ് ഇനി. കളിപ്രേമികള്‍ ഒരിക്കല്‍കൂടി കാണാന്‍ ആഗ്രഹിച്ച മികച്ച അഞ്ച് ഗോളുകളിലേയ്ക്ക്. 

ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോട് തോറ്റ് പുറത്തായെങ്കിലും റഷ്യക്കാര്‍ക്ക് ഓര്‍ത്തിരിക്കാന്‍ ചില സുന്ദരനിമിഷങ്ങളുണ്ട്. ബോക്സിന് വെളിയില്‍ നിന്ന് ഡെനിസ് ചെറിഷേവിന്റെ അതിവേഗ ഷോട്ട് ഗോളിയെ കാഴ്ചക്കാരനാക്കി. 

സ്വീഡനെതിരെ ഇംഗ്ലണ്ടിന് ആദ്യ ലീഡ് നല്‍കിയ ഗോളാണ് ക്വാര്‍ട്ടറിലെ മറ്റൊരു മനോഹര ദൃശ്യം. സ്വീഡന്റെ പ്രതിരോധ താരങ്ങള്‍ക്ക് മുകളില്‍ ഉയര്‍ന്നുചാടിയാണ് മാഗ്വയര്‍ ക്വാര്‍ണറില്‍ നിന്ന് വന്ന പന്ത് വലയിലാക്കിയത്. രാജ്യാന്തര കരിയറിലെ ആദ്യ ഗോളില്‍ ഹാരി മഗ്വയറിന്റെ പ്രതിഭ തൊട്ടറിയാം. 

ബെല്‍ജിയം താരം ഡിബ്രൂയ‌ിനെ ഈ ലോകകപ്പില്‍ ഒരൊറ്റ ഗോള്‍ മാത്രമാണ് നേടിയത്. അതും നിര്‍ണായക സമയത്ത് ബ്രസീലിനെതിരെ. ലുക്കാക്കുവിന്റെ പാസ് ക്ലിയര്‍ ചെയ്യേണ്ട ചുമതല ഭംഗിയായി നിര്‍വഹിച്ചു. 

ഫ്രഞ്ച് പ്ലേമേക്കര്‍ അന്റോയിന്‍ ഗ്രീസ്മാന്റെ ഗോളും മികച്ചവയില്‍ ഉള്‍പ്പെടും. ബോക്സിന് പുറത്തുനിന്ന് ടോളിസ്സോ നല്‍കിയ  പന്തില്‍ അന്റോയ്ന്‍ ഗ്രീസ്മാന്റെ പവര്‍ഫുള്‍ ഇടംകാലന്‍ ഷോട്ട്. പന്ത് കയ്യിലാക്കണോ തട്ടിയകറ്റണോ എന്ന് സംശയിച്ച യുറഗ്വായ് ഗോളിയുടെ കയ്യില്‍തട്ടി പന്ത് പോസ്റ്റിനുള്ളില്‍. 

ക്വാര്‍ട്ടറില്‍ നിര്‍ഭാഗ്യവും ബെല്‍ജിയം ഗോള്‍കീപ്പറെന്ന മതിലും വെല്ലുവിളിയായപ്പോള്‍ ബ്രസീലിന് ആശ്വാസമായത് റെനറ്റോ അഗസ്റ്റോയുടെ തകര്‍പ്പന്‍ ഹെഡറാണ്. നെയ്മറുടെ പാസ് തലകൊണ്ട് ഗോള്‍വലയിലേയ്ക്ക് ചെത്തിയിട്ടു അഗസ്റ്റോ. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.