ഗ്വാർഡിയോള ഏത് ലീഗിലോ, കപ്പ് ആ രാജ്യക്കാർക്ക്; ഇത്തവണയും കൗതുകമായി പെപ്പ്

pep-guardiola
SHARE

പെപ്പ് ഗ്വാര്‍ഡിയോളയും ലോകകപ്പ് ജേതാക്കളും തമ്മില്‍ എന്താണ് ബന്ധം?. ഒന്നുമില്ലെന്ന് പറയാന്‍ വരട്ടെ. ഗ്വാര്‍ഡിയോള ഏത് ലീഗിലാണോ ഉള്ളത് ആ രാജ്യക്കാരാണ് കഴിഞ്ഞ രണ്ടുലോകകപ്പുകളില്‍ ജേതാക്കളായത്. 

ബാര്‍സിലോനയില്‍ ഗ്വാര്‍ഡിയോള പരിശീലകനായ കാലത്താണ് ടിക്കി ടാക്കയുമായെത്തി സ്പെയിന്‍ കിരീടം സ്വന്തമാക്കിയത്. അന്ന് നെതര്‍ലന്‍ഡ്സിനെതിര ഫൈനലിനിറങ്ങിയ ടീമില്‍ പെപ്പിന്റെ ആറ് കുട്ടികളും ഉണ്ടായിരുന്നു.

ബാര്‍സയില്‍ നിന്നും ഗ്വാര്‍ഡിയോള ചേക്കേറിയത് ബയേണ്‍ മ്യൂണിക്കിലേക്ക്. അവിടെ തുടങ്ങി ജര്‍മനിയുടേയും സുവര്‍ണരാശി. 2014 ബ്രസീല്‍ ലോകകപ്പില്‍ കപ്പടിച്ചതാകട്ടെ ജര്‍മന്‍ പടയും. അന്ന് അര്‍ജന്റീനയ്ക്കെതിരായ ഫൈനലിലും ഇറങ്ങി പെപ്പിന്റെ കളരിയില്‍ പയറ്റിത്തെളിഞ്ഞ ആറ് പേര്‍.‌

ഇക്കുറി  മാഞ്ചസ്റ്റര്‍ സിറ്റിയില്‍, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലാണ് പെപ്പിന്റെ കളി. 28 വര്‍ഷത്തിന് ശേഷം സിംഹങ്ങള്‍  സെമിയിലെത്തിയതോടെയാണ് പെപ്പിന്റെ രാശിയെ ചുറ്റിപ്പറ്റിയും ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നത്. പെപ്പാണ് ഭാഗ്യം നിര്‍ണയിക്കുന്നതെങ്കില്‍ ഇക്കുറി സ്വര്‍ണക്കിരീടം ഇംഗ്ലണ്ടിലേക്കാകും എത്തുക. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.