വോൾഗയുടെ തീരം കാത്തിരിക്കുന്നു; ആരാകും കപ്പുയർത്തുക?

world-cup
SHARE

വോള്‍ഗയുടെ തീരത്ത് ആര് തലയുയര്‍ത്തുമെന്നറിയാന്‍ ഇനി രണ്ട് മല്‍സരങ്ങളുടെ അകലം. ലോകകപ്പ് സെമിഫൈനലില്‍  ബെല്‍ജിയം ഫ്രാന്‍സിനേയും ക്രൊയേഷ്യ ഇംഗ്ലണ്ടിനേയും നേരിടും. ചൊവ്വാഴ്ച  രാത്രി 11.30നാണ് ആദ്യ സെമി. 1930ലെ കന്നിലോകകപ്പിന് ശേഷം ആദ്യമായാണ് ബ്രസീലോ ജര്‍മനിയോ ഇല്ലാത്ത സെമിഫൈനല്‍.

തന്ത്രങ്ങളും അടവുകളും തേച്ച് മിനുക്കി ദെഷാംപ്സും മാര്‍ട്ടിനെസും സൗത്ത് ഗേറ്റും ഡെലിക്ക് സ്ലാക്കോയും തയ്യാറായി. അട്ടിമറികളുടെ ഗ്രൂപ്പ് ഘട്ടവും നോക്കൗട്ടും കടന്ന് ലോകം 4 ടീമുകളിലേക്ക് . ആദ്യ സെമിഫൈനലില്‍ ബെല്‍ജിയം ഫ്രാന്‍സിനെതിരെ. 2006ല്‍ നഷ്ടപ്പെട്ട കിരീടം സ്വന്തമാക്കാനാണ് ഫ്രാന്‍സിന്റെ വരവ്. എതിര്‍ ടീമിന്റെ കരുത്തും ബലഹീനതയുമറിഞ്ഞ് കളിക്കുന്ന ഫ്രഞ്ച് ശൈലിയുടെ വൈവിധ്യം ലോകം കണ്ടത് അര്‍ജന്റീനയ്്ക്കും യുറഗ്വായ്ക്കുമെതിരെ.

32 വര്‍ഷങ്ങള്‍ക്ക് ശേഷം സെമിയിലെത്തിയ ബെല്‍ജിയത്തിന്റെ കരുത്ത് കളിയുടെ ഒഴുക്കിനനുസരിച്ച് തന്ത്രം മാറ്റുന്ന പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസിന്റെ തല തന്നെയാണ് . താരങ്ങളുടെ തലയെടുപ്പിനേക്കാള്‍ തന്ത്രശാലിയായ രണ്ട് പരിശീലകരുടെ മല്‍സരമാകും ഫ്രഞ്ച് ബെല്‍ജിയം സെമി.

രണ്ടാം കിരീടം ലക്ഷ്യമിട്ടെത്തുന്ന ഇംഗ്ലണ്ടിന് ക്രൊയേഷ്യയാണ് എതിരാളികള്‍. ഏരിയല്‍ ക്രോസുകളുടെ മുഷിപ്പന്‍ കളിയില്‍ നിന്ന് ത്രീ ലയണ്‍സ് ഒരുപാട് മാറി. മറ്റു യൂറോപ്യന്‍ ടീമുകള്‍ക്ക് സമാനമായി പാസിങിലൂടെ കളിമെനയാനും സെറ്റ് പീസുകളിലൂടെ ഗോള്‍ നേടാനും ഇംഗ്ലണ്ട് പഠിച്ചു. 1966ന് ശേഷം 10 ലധികം ഇംഗ്ലണ്ട് സ്കോര്‍ ചെയ്യുന്നതും ഈ ലോകകപ്പിലാണ്. ഗോളടി വീരന്‍  ഹാരി കെയ്നും മധ്യനിരയിലെ പവര്‍ ഹൗസായ ഡാലെ അലിയും ജെസെ ലിങ്കാര്‍ഡും ട്രിപ്പിയറിലുമാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍.  

1998ല്‍ വിസ്മയം തീര്‍ത്ത ഡേവര്‍ സൂക്കറിന്റെ പിന്‍ഗാമികളായ ക്രൊയേഷ്യയുടെ സുവര്‍ണതലമുറ പെനല്‍റ്റി ഷൂട്ടൗട്ടിലാണ് നോക്കൗട്ട് റൗണ്ട് മറികടന്നത്. . റാക്കിട്ടിച്ചും മോഡ്രിച്ചും റെബിച്ചുമടങ്ങുന്ന മധ്യനിര അര്‍ജന്റീനയ്ക്കെതിരായ മല്‍സര ശേഷം പേരിനൊത്ത പ്രകടനം പുറത്തെടുക്കാനായിട്ടില്ല. 3–5–3 ഫോര്‍മേഷനില്‍ കളിക്കുന്ന ഇംഗ്ലണ്ടിനെതിരെ ക്രോട്ട് മധ്യനിര മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കില്‍ ലണ്ടന്‍ ബ്രിഡ്ജ് മറികടക്കാനാവില്ല. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.