ഹെഡ്ഡറിൽ സ്വീഡനെ വീഴ്ത്തി ഇംഗ്ലണ്ട് സെമിയിൽ (2-0)

team-england-1
SHARE

ലോകകപ്പ് ഫുട്ബോൾ ക്വാര്‍ട്ടര്‍ ഫൈനലിൽ സ്വീഡനെ വീഴ്ത്തി ഇംഗ്ലണ്ട് സെമിയിൽ. ഏകപക്ഷീയമായ രണ്ടുഗോളുകൾക്കാണ് ഇംഗ്ലീഷ് പടയുടെ ജയം. 1990നു ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ലോകകപ്പ് സെമിയില്‍ കടക്കുന്നത്. ഇംഗ്ലണ്ട് മുന്‍പ് സെമിയില്‍ കടന്നത് 1966, 1990 ലോകകപ്പുകളില്‍. റഷ്യ ക്രൊയേഷ്യ മൽസരത്തിലെ വിജയികളെയാണ് ഇംഗ്ലണ്ട് സെമിയിൽ നേരിടുക.

ഹാരി മഗ്യൂറും ഡെലെ അലിയുമാണ് ഗോൾവേട്ടക്കാർ. ഗോൾ അവസരങ്ങൾ പാഴാക്കുന്നതിൽ ഇരുടീമുകളും മൽസരിക്കുന്ന കാഴ്ചയ്ക്കാണ് സമാറ അരീനയില്‍ ആരാധകർ സാക്ഷ്യംവഹിച്ചത്.  ഇംഗ്ലണ്ട് ഗോൾകീപ്പർ പിക്ഫോർഡിന്റെ ഉജ്ജ്വല പ്രകടനമാണ് സ്വീഡന്റെ സെമി പ്രതീക്ഷകൾ തല്ലിക്കെടുത്തിയത്. സെറ്റ്പീസുകളിൽനിന്ന് ഗോൾ നേടുന്നതിലെ വൈദഗ്ധ്യം കരുത്താക്കിയാണ് ഇംഗ്ലണ്ട് ആദ്യഗോൾ നേടിയത്. ഇംഗ്ലണ്ടിന്റെ രണ്ടു ഗോളുകളും ഹെഡറിൽ നിന്നായിരുന്നുവെന്ന പ്രത്യേകതയുമുണ്ട്. 

മൽ‌സരം 30–ാം മിനിറ്റിൽനിൽക്കെ ലഭിച്ച കോർണർകിക്കിൽനിന്നാണ് ഇംഗ്ലണ്ടിന്റെ ഗോളിന്റെ പിറവി. ആഷ്‌ലി യങ് ഉയർത്തിവിട്ട പന്തിൽ പ്രതിരോധതാരം ഹാരി മഗ്യൂർ തലവച്ച് ഗോൾ നേടി.  

സ്വീഡിഷ് ബോക്സിനുള്ളിലേക്ക് ഇംഗ്ലണ്ട് കൂട്ടത്തോടെ നടത്തിയ ആക്രമണത്തിലൊടുവിലാണ് ഇംഗ്ലണ്ടിന്റെ രണ്ടാം ഗോളിന്റെ പിറവി. 58-ാം മിനിറ്റിൽ ജെസ്സെ ലിൻഗാർഡ് ഉയർത്തിവിട്ട പന്തിൽ ഡെലെ അലിയുടെ ക്ലോസ് റേഞ്ചർ ഹെ‍ഡർ. പന്തു വലയിൽ. സ്കോർ 2–0

1966 ല്‍ കിരീടവും 90ല്‍  നാലാം സ്ഥാനവും നേടിയ ശേഷം കിരീടത്തിന്  ഇത്രയും അടുത്തെത്തിയിട്ടില്ല ഇംഗ്ലണ്ട്. 

MORE IN World Cup 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.