സ്വിറ്റ്സർലൻഡിനെ വീഴ്ത്തി സ്വീഡൻ ക്വാർട്ടറിൽ (1-0)

Russia Soccer WCup Sweden Switzerland
SHARE

ലോകകപ്പ് പ്രീ ക്വാർട്ടറിൽ പൊരുതിക്കളിച്ച സ്വിറ്റ്സർലൻഡിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ച് സ്വീഡൻ ക്വാർട്ടറിൽ പ്രവേശിച്ചു. 66ാം മിനിറ്റിൽ സ്വിറ്റ്സർലൻഡ് ബോക്സിനു പുറത്ത് ടൊയ്‌വൊനനിൽനിന്ന് പന്തുകിട്ടിയ ഫോർസ്ബർഗിന്റെ തകർപ്പൻ ഷോട്ട് സ്വിസ് താരത്തിന്റെ ശ്രമത്തിനിടെ കാലിൽത്തട്ടി ഗതിമാറി വലയിൽ പതിക്കുകയായിരുന്നു. 

ഗോളവസരങ്ങൾ പാഴാക്കുന്നതിൽ ഇരുടീമുകളും ഒട്ടും മോശമായിരുന്നില്ല. കളി തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ സ്വിറ്റ്സർലൻഡ് താരങ്ങൾ സ്വീഡൻ മുഖത്തേക്ക് ഇരമ്പിയെത്തി. തൊട്ടു പിന്നാലെ സ്വീഡന്റെ മുന്നേറ്റവും ലക്ഷ്യത്തിലെത്തിയില്ല. തുടർന്നും ഇരുടീമുകളും ഗോൾമുഖം ലക്ഷ്യമിട്ട് കളിച്ചു. സ്വിറ്റ്സർലൻഡായിരുന്നു കൂടുതൽ അപകകാരികളായത്. എട്ടാം മിനിറ്റിൽ സ്വീഡന്റെ നീക്കം ഗോളിനു തൊട്ടടുത്തു വരെയെത്തി. സ്വിറ്റ്സർലൻഡ് തന്നെയായിരുന്നു കൂടുതൽ ആക്രമണങ്ങൾ നടത്തിയത്. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ ഇരുടീമുകൾക്കും നിരവധി അവസരങ്ങൾ കിട്ടിയെങ്കിലും ഗോൾ മാത്രം വീണില്ല. പന്ത് പുറത്തേക്കടിച്ചു കളയുന്നതിൽ രണ്ടു കൂട്ടരും മത്സരിച്ചു. കളത്തിലെ ആധിപത്യം ഗോളാക്കി മാറ്റാനാകാതെ സ്വിറ്റ്സർലൻഡ് താരങ്ങൾ വലഞ്ഞു. പലപ്പോഴും മികച്ച നീക്കങ്ങൾ ബോക്സിനു പുറത്ത് അവസാനിച്ചു. സ്വിസ് താരത്തെ വലിച്ചുതാഴെയിട്ട ലുസ്റ്റിങ്ങിന് മഞ്ഞക്കാർഡ് ലഭിച്ചു. അടുത്ത മൽസരം നഷ്ടമാകും. 

മെക്സിക്കോയെ തോൽപ്പിച്ച സ്വീഡിഷ് ടീം ചെറിയൊരു മാറ്റവുമായാണ് ഇറങ്ങിയത്. സസ്പെൻഷനിലുള്ള സെബാസ്റ്റ്യൻ ലാർസനു പകരം സ്വെൻസൻ കളത്തിലെത്തി. സ്വിസ് ടീമിൽ പരിശീലകൻ വ്‍ലാഡിമിർ പെട്കോവിച് നാലു മാറ്റങ്ങൾ വരുത്തി. 

MORE IN World Cup 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.