പിന്നിൽ നിന്ന് കയറി ജപ്പാനെ കീഴടക്കി ബൽജിയം; ക്വാർട്ടറിൽ ബ്രസീലിനെ നേരിടും

fellaini-2
SHARE

ലോകകപ്പ് ഫുട്ബോൾ പ്രീക്വാര്‍ട്ടർ മൽസരത്തിൽ ജപ്പാനെതിരെ ബൽജിയത്തിന് ആവേശജയം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ത്രില്ലർ മൽസരത്തിൽ ബൽജിയത്തിന്റെ ജയം. രണ്ട് ഗോളുകൾക്ക് പിന്നിൽനിന്ന ശേഷമാണ് ബൽജിയം ഗോൾമടക്കിയത്. 

മൽസരത്തിലെ അഞ്ച് ഗോളുകളും പിറന്നത്. ആദ്യം രണ്ടു ഗോളിന് മുന്നിലെത്തിയ ജപ്പാന് അതേനാണയത്തിൽ ബൽജിയം മറുപടി നൽകി. ഫെല്ലെയ്നിയും വെർട്ടോംഗനും ‍ചാഡ്‌ലിയുമാണ് ബൽജിയത്തിനായ ഗോൾ നേടിയത്. ഇഞ്ചുറി ടൈമിന്റെ അവസാനം ‍ചാഡ്‌ലിനേടിയ കൗണ്ടർ അറ്റാക്ക് ഗോളിലാണ് ബൽജിയം ജയിച്ചുകയറിയത്. സ്കോർ(3-2)

74-ാം മിനിറ്റിൽ മൊറെയ്ൻ ഫെല്ലെയ്നിയുടെ ഹെഡറിൽ വീണ്ടും ജപ്പാൻ വല കുലുങ്ങുന്നു. 69-മിനിറ്റിൽ ബോക്സിനു വെളിയിൽനിന്നും ഫ്രീകിക്ക് ഇഫക്ടുള്ള വെർട്ടോംഗന്റെ കിടിലൻ ഹെ‍ഡർ. പന്ത് നേരെ വലയിലേക്ക്. അഞ്ച് മിനിറ്റിന്റെ ഇടവേളയിലാണ് ബൽജിയത്തിന്റെ രണ്ടു ഗോളും.

രണ്ടാം പകുതിയുടെ തുടക്കത്തിൽ നാലു മിനിറ്റിന്റെ ഇടവേളയിലാണ് രണ്ടു ഗോളുകളും പിറന്നത്. 48–ാം മിനിറ്റിൽ ഷിബസാക്കിയുടെ പാസിൽ ഹരഗൂച്ചിയും 52–ാം മിനിറ്റിൽ ഷിൻജി കവാഗയുടെ പാസിൽ ഇനൂയിയുമാണ് ഗോൾ നേടിയത്. 

ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലാണ് മൽസരത്തിലെ അഞ്ചു ഗോളുകളും പിറന്നത്. 48–ാം മിനിറ്റഇൽ ഹരഗൂച്ചിയും 52–ാം മിനിറ്റിൽ ഇനൂയിയും നേടിയ ഗോളിൽ മുന്നിൽക്കയറിയ ജപ്പാനെ വെർട്ടോംഗൻ (69), മൊറെയ്ൻ ഫെല്ലെയ്നി (74), ചാ‌ഡ്‍ലി (90+4) എന്നിവർ നേടിയ ഗോളുകളിലാണ് ബൽജിയം വീഴ്ത്തിയത്. ലോകകപ്പ് നോക്കൗട്ട് മൽസരങ്ങളിൽ ഇതുവരെ ജയിക്കാനായിട്ടില്ലെന്ന പേരുദോഷം ബാക്കിവച്ചാണ് റഷ്യയിൽനിന്നും ജപ്പാന്റെ മടക്കം. 2002ലും 2010ലും ഗ്രൂപ്പുഘട്ടം പിന്നിട്ട ജപ്പാൻ, അന്നും പ്രീക്വാർട്ടറിൽ കീഴടങ്ങി. 

MORE IN World Cup 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.