മെക്സിക്കൻ കോട്ടപൊളിച്ച് നെയ്മർ; ബ്രസീൽ ക്വാർട്ടർ ഫൈനലിൽ

neymar-brazil-1
SHARE

ലോകകപ്പ് ഫുട്ബോൾ പ്രീക്വാർട്ടറിൽ മെക്സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർന്ന് ബ്രസീൽ ക്വാർട്ടർ ഫൈനലിൽ കടന്നു. 

സൂപ്പർതാരം നെയ്മറുടെ മികവിലാണ് മെക്സിക്കൻ പ്രതിരോധ കോട്ടപൊളിച്ച് കാനറികളുടെ ആവേശ ജയം. തുടര്‍ച്ചയായ ഏഴാം ലോകകപ്പിലാണ് മെക്സിക്കോ പ്രീക്വാര്‍ട്ടറില്‍ പുറത്താകുന്നത്. 51-ാം മിനിറ്റിൽ ബ്രസീൽ ആരാധകർ കാത്തിരുന്ന ആ സുവർണ നിമിഷം നെയ്മറുടെ ബൂട്ടുകളിലൂടെ പിറന്നു. വില്യന്റെ പാസിൽനിന്ന് നെയ്മറിന്റെ തകർപ്പൻ ഫിനിഷിങ്. 

രണ്ടാം ഗോളിനും വഴിയൊരുക്കിയത് നെയ്മറായിരുന്നു. 88-ാം നെയ്മറുടെ പാസിൽ ഫിർമീഞ്ഞോയുടെ കിടിലൻ ഫിനിഷിങ്. സ്കോർ. 2-0. ഫിലിപ്പെ കുടീഞ്ഞോയ്ക്കു പകരനായാണ് റോബെർട്ട് ഫിർമിഞ്ഞോ കളത്തിലിറങ്ങിയത്. കോച്ചിന്റെ തീരുമാനം ശരിവയ്ക്കും വിധമായിരുന്നു ഫിർമിഞ്ഞോയുടെ ഫിനിഷിങ്. 

പലപ്പോഴും മെക്സിക്കൻ പ്രതിരോധവും ഗോളി ഒച്ചാവയുമാണ്  ബ്രസീലിന്റെ പല ഗോളവസരങ്ങൾക്കുമുന്നിൽ വിലങ്ങുതടിയായത്. 

neymar-3

മൽസരത്തിലുടനീളം നെയ്മർ കടുത്ത മെക്സിക്കൻ ‌ടാക്ലിങ്ങിനിരയായി. ലോകകപ്പില്‍ കൂടുതല്‍ ഗോളുകളെന്ന റെക്കോര്‍ഡ് ബ്രസീലിന് (228). ഗോളുകളുടെ റെക്കോര്‍ഡില്‍ ബ്രസീല്‍ മറികടന്ന് ജര്‍മനിയെയാണ്.

neymar-goal

മൽസരത്തിന്റെ ആദ്യ പകുതി ഗോൾരഹിത സമനിലയിലായിരുന്നു. ഇരുടീമുകൾക്കും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കിമാറ്റുന്നതിൽ പരാജയപ്പെടുന്ന കാഴ്ചയായിരുന്നു. ആക്രമണങ്ങളിൽ ബ്രസീലിനെ വിറപ്പിക്കുന്നതിനൊപ്പം പന്തു കൈവശം വയ്ക്കുന്നതിലും ആധിപത്യം സ്ഥാപിക്കാൻ മെക്സിക്കോ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.

ഒറ്റയാൻ പ്രതിരോധവുമായി കളം നിറഞ്ഞ മെക്സിക്കൻ ഗോൾകീപ്പർ ഒച്ചോവയുടെ പ്രകടനമാണ് ബ്രസീലിന്റെ ഗോൾനേട്ടം രണ്ടിൽ ഒതുക്കിയത്. ഒരു ഗോൾ നേടുകയും രണ്ടാം ഗോളിനു വഴിയൊരുക്കുകയും ചെയ്ത നെയ്മറിന്റെ പ്രകടനം കളിയിൽ നിർണായകമായി.

ഇതോടെ ലോകകപ്പ് വേദികളിൽ ബ്രസീലിനെതിരെ ഗോളടിക്കാനോ വിജയിക്കാനോ സാധിച്ചിട്ടില്ലെന്ന നാണക്കേട് മെക്സിക്കോയ്ക്ക് ഒഴിവാക്കാനുമായില്ല. ലോകകപ്പ് വേദിയിലെ അഞ്ചാമത്തെ മുഖാമുഖത്തിലാണ് ബ്രസീൽ മെക്സിക്കോയെ വീഴ്ത്തുന്നത്. രാത്രി നടക്കുന്ന ബൽജിയം–ജപ്പാൻ പ്രീക്വാർട്ടർ വിജയികളുമായാണ് ബ്രസീലിന്റെ ക്വാർട്ടർ പോരാട്ടം. 

MORE IN World Cup 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.