സൂപ്പർ ഫിനിഷിങ്ങിൽ കവാനിയുടെ ഇരട്ടഗോൾ, യുറഗ്വായ്ക്കു ജയം, പോർച്ചുഗൽ പുറത്ത്(2-1)

cavani-goal-celebration
SHARE

ലോകകപ്പ് ഫുട്ബോൾ പ്രീ ക്വാർട്ടറിൽ പോർച്ചുഗലിനെതിരെ യുറഗ്വായ് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു യുറഗ്വായുടെ ജയം. ഏഴാം മിനിറ്റിലും 62ാം മിനിറ്റിലും കവാനി നേടിയ സൂപ്പർ ഫിനിഷിങ്ങുള്ള ഇരട്ട ഗോളാണ് വിജയം ഉറപ്പിച്ചത്. ഇതോടെ യുറഗ്വായ് ക്വാർട്ടറിൽ പ്രവേശിച്ചു. 

ഏഴാം മിനിറ്റിൽ തന്നെ പോർച്ചുഗൽ വല കുലുങ്ങിയിരുന്നു.  സുവാരസിന്റെ അണുവിട തെറ്റാത്ത ക്രോസിനു തല വച്ചു കൊടുക്കേണ്ട ചുമതലയേ കവാനിയ്ക്കു ഉണ്ടായിരുന്നുള്ളൂ. തളരാത്ത മുന്നേറ്റമായിരുന്നു പിന്നീട് പോർച്ചുഗൽ കളിക്കാരുടേത്. രണ്ടാം പകുതിയിൽ ടീം കൂടുതൽ മുന്നേറ്റങ്ങൾ നടത്തി. ഒടുവിൽ 55ാം മിനിറ്റിൽ അധ്വാനത്തിനു ഫലം കണ്ടു. ഈ ലോകകപ്പിൽ ആദ്യമായി യുറഗ്വായ് ഗോൾ വല അനങ്ങിയ കാഴ്ച കൂടിയായിരുന്നു. കോർണർ ഫ്ളാഗിനരികിൽ നിന്നും റാഫേൽ ഗ്വരെയ്റോ ഉയർത്തി വിട്ട പന്ത് പെപ്പ കൃത്യമായി ഹെഡ് ചെയ്ത് നെറ്റിലേക്കിട്ടു. എന്നാൽ സന്തോഷം നീണ്ടില്ല. വീണ്ടും കവാനിയയുടെ തകർപ്പൻ വോളി. 62ാം മിനിറ്റിലായിരുന്നു ആ മനോഹരമായ ഗോൾ പിറന്നത്. പോർച്ചുഗൽ പ്രതിരോധം പിളർന്ന് ബെന്റാകർ നൽകിയ പാസ് കാവാനിയ പാഴാക്കിയില്ല. (2-1). ഗോൾ മടക്കാൻ പോർച്ചുഗൽ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. 

MORE IN World Cup 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.