കേരളത്തിന്റെ ആവേശത്തിന് വീണ്ടും മെസിയുടെ അംഗീകാരം; 'ചങ്കാണ് മെസി'

messi-rojo
SHARE

അർജന്റീനയ്ക്കും ബ്രസീലിനും ആകും കേരളത്തിലെ ഫുട്ബോൾ ലഹരിയിൽ ഒരു ഇടം കൂടുതൽ. കേരളത്തിലെ അർജന്റീനിയൻ ഫാൻസിന്റെ ആരാധന കണ്ട് സാക്ഷാൽ മെസി തന്നെ ഞെട്ടിയിട്ടുണ്ട്. കേരളത്തിലെ ഫുട്ബോൾ ആഘോഷങ്ങളുടെ വിഡിയോ സ്വന്തം ഫെയ്സ്ബുക്ക് പേജിൽ പങ്ക്‌വെച്ചാണ് മെസി കേരളത്തിലെ ആരാധകരോട് തന്റെ സ്നേഹം അന്ന് അറിയിച്ചത്.

ഇപ്പോൾ ഇതാ കേരളത്തിന്റെ ഫുട്ബോൾ ലഹരിയ്ക്ക് ഇത്തവണയും കടൽ കടന്ന് അംഗീകാരം. അതും സാക്ഷാൽ മെസിയിൽ നിന്ന് നേരിട്ട്. മെസിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ മെസി.കോമില്‍ (messi.com) ലോകകപ്പിനോടനുബന്ധിച്ച് നടത്തിയ വാമോസ് ലിയോ (VamosLeo) വിഡിയോ വോട്ടെടുപ്പില്‍  ഒന്നാമതെത്തുകയായിരുന്നു. മലയാളിയുടെ വിഡിയോ മെസിയുടെ വെബ്സൈറ്റ് ലോകമെങ്ങും നടത്തിയ വോട്ടെടുപ്പില്‍ ഒന്നാമതെത്തിയത് അമ്പരപ്പോടെയാമ് ആരാധകര്‍ ഏറ്റെടുക്കുന്നത്. 

മെസ്സി.കോമില്‍ ആണ് വിജയിയെ പ്രഖ്യാപിച്ചത്. വിഡിയോ അപ്‌ലോഡ് ചെയ്ത ചെല്ലാനത്തെ ഫാദര്‍ വിപിന്‍ മാളിയേക്കലിന് ഇക്കാര്യം വ്യക്തമാക്കികൊണ്ടുള്ള ഇമെയില്‍ സന്ദേശം ലഭിച്ചിരുന്നു. സമ്മാനമായി മെസിയുടെ കയ്യൊപ്പ് പതിഞ്ഞ ഫുട്‌ബോളാണ് കേരളത്തിന് ലഭിക്കുക.

വാമോസ് ലിയോ കോണ്ടസ്റ്റില്‍  അര്‍ജന്റീനയെയും മെസിയെയും പിന്തുണച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യപ്പെട്ട വിഡിയോകളില്‍ നിന്നാണ് കേരളത്തില്‍ നിന്നുള്ള വിഡിയോ തിരഞ്ഞെടുക്കപ്പെട്ടത്. വോട്ടിംഗിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്. ലോക വ്യാപകമായി ആരാധകര്‍ മത്സരത്തില്‍ പങ്കെടുക്കുകയായിരുന്നു.  മലയാളികളുടെ 3 വീഡിയോകളാണ് മത്സരരംഗത്തുണ്ടായിരുന്നത്.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.