തോറ്റുപോയ അച്ഛനെ കെട്ടിപ്പിടിച്ച് കുഞ്ഞുമക്കള്‍; കണ്ണുനനയിക്കുന്ന ലോകകപ്പ്

dady-love
SHARE

ജയിക്കുന്നവരെ മാത്രമല്ല ചിലപ്പോള്‍ പാതി വഴിയില്‍ യാത്ര അവസാനിപ്പിച്ചവരും ലോകത്തിന് പ്രിയപ്പെട്ടവരാകും. കായികലോകം കാല്‍പന്തിന് പിന്നാലെ ഉരുളുമ്പോള്‍ ഒാര്‍ത്തുവയ്ക്കാന്‍ ചിരിയും കരച്ചിലും സമ്മാനിക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ഇതിനോടകം കടന്നുപോയി. അത്തരത്തില്‍ ഒരു മുഹൂര്‍ത്തമാണ് ഇൗ താരത്തെ ജയിക്കാതെ ജയിപ്പിക്കുന്നത്.

ഇൗ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്താകേണ്ടി വന്ന ഒാസ്ട്രേലിയന്‍ താരം മാര്‍ക്ക് മില്ലിഗണിന്റെ ചിത്രമാണ് സോഷ്യല്‍ലോകത്ത് വൈറലായിരിക്കുന്നത്. ഫ്രാന്‍സിനോടും ഡെന്‍മാര്‍ക്കിനോടും പെറുവിനോടും പരാജയപ്പെട്ടാണ് ഒാസ്ട്രേലിയ പുറത്താകുന്നത്. തോല്‍വിയില്‍ മൈതാനത്തിരുന്ന് കരയുന്ന മില്ലിഗണിനെ അദ്ദേഹത്തിന്റെ മൂന്ന് പെണ്‍മക്കള്‍ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന ചിത്രമാണ് ലോകത്തിന്റെ സ്നേഹം നേടുന്നത്. 

dad-love-1

മില്ലിഗണിന്റെ ജഴ്സി നമ്പരായ അഞ്ച് രേഖപ്പെടുത്തിയ കുപ്പായമിട്ടാണ് ഇൗ കുഞ്ഞുമാലാഖമാര്‍ അച്ഛനെ ആശ്വസിപ്പിക്കുന്നത്. കുഞ്ഞുങ്ങളുടെ കുപ്പായത്തിന് പിന്നില്‍ എഴുതിയിരുന്നത് ഡാഡി എന്നായിരുന്നു. ഇൗ ഫുട്ബോള്‍ കാലത്തെ സ്നേഹസൗന്ദര്യമായി മാറുന്നു ഇൗ ചിത്രങ്ങള്‍. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.