സലായുടെ വീടിനു മുന്നിൽ പ്രതിരോധക്കോട്ട കെട്ടി ആരാധകർ; ആരാധകരുടെ മനം നിറച്ച് സലാ

mohamed-salah
SHARE

നിരാശയോടെയാണ് ഈജിപ്ത് ലോകകപ്പിൽ നിന്ന് വിട വാങ്ങിയത്.  ഈജിപ്ത് പരാജയപ്പെടുമ്പോഴും ആരാധകർ ആർപ്പുവിളിച്ചത് മുഹമ്മദ് സലാ എന്ന സൂപ്പർതാരത്തിനു വേണ്ടിയായിരുന്നു. കാൽപന്തിലെ ഫറവോ എന്ന വിളിപ്പേരുളള സാക്ഷാൽ സലായ്ക്ക് വേണ്ടി. ആരാധകർക്ക് ചക്രവർത്തിയാണ് അയാൾ. സലാ നിങ്ങൾ ഈജിപ്തിനു വേണ്ടിയല്ലാതെ മറ്റൊരു ടീമിനു വേണ്ടി കളിച്ചിരുന്നെങ്കിൽ. നിങ്ങൾ കീരിടമുയർത്തുന്ന ചരിത്ര നിമിഷം ഞങ്ങൾക്കു കാണാമായിരുന്നു. സലായുടെ ആരാധകർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. അത്രമാത്രം അവർ സലായെ ആരാധിക്കുന്നു.

കഴിഞ്ഞ ദിവസം സലായുടെ വീടിനു മുമ്പിൽ തടിച്ചു കൂടിയ ആയിരക്കണക്കിന് ആരാധകർ സലായുടെ കളിമികവിന്റെയും വ്യക്തി മികവിന്റെയും നേർസാക്ഷ്യമായി.  സലാ താമസിക്കുന്ന സ്ഥലം ഏതെന്ന് വെളിപ്പെടുത്തി ഒരു ആരാധകൻ ഫോട്ടോസഹിതം പോസ്റ്റ് ചെയ്തതോടെയാണ് കളി കാര്യമായത്. പളളിയിൽ പ്രാർത്ഥിക്കാൻ എത്തിയ സലായെ ആരാധകൻ വീട്ടിൽ എത്തുന്നതു വരെ പിന്തുടർന്നു. സമൂഹമാധ്യമങ്ങളിൽ ചിത്രം വൈറലായതോടെ ആളുകൾ ഇവിടെയ്ക്ക് ഒഴുകി എത്തി. എന്നാല്‍ ആരാധകരെയൊന്നും താരം നിരാശരാക്കിയില്ല. അവര്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കുകയും സമ്മാനങ്ങള്‍ സ്വീകരിക്കുകയും ചെയ്തു.

ഈജിപ്ത് ലോകകപ്പില്‍ നിന്ന് പുറത്തായതിനെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് സലാ  ഈജിപ്തിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും തോറ്റ ഈജിപ്തിന് ഗ്രൂപ്പ് എയില്‍ അവസാന സ്ഥാനമാണ്. പരിക്കിനെ തുടര്‍ന്ന് സലാ  രണ്ട് മത്സരങ്ങള്‍ മാത്രമേ കളിച്ചിരുന്നുള്ളു.എന്നാല്‍ ആരാധകരുടെ ആധിക്യം ഗതാഗത തടസ്സം ഉണ്ടാക്കിയപ്പോള്‍ പൊലീസിന് ഇടപെടേണ്ടി വരികയായിരുന്നു.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.