'നിൻ മിഴികളിൽ അഞ്ജനമെഴുതാം..';അയർലൻഡ് സ്റ്റേഡിയത്തില്‍ മലയാളിപ്പട:വിഡിയോ

ireland-malayali-song
SHARE

ഇന്ത്യ-അയര്‍ലാന്‍ഡ് ടി ട്വന്‍റി ഗാലറിയില്‍ ചെണ്ടമേളവും പാട്ടുമായി മലയാളി ആരാധകര്‍. ഗ്രൗണ്ട് സ്റ്റാഫായ വിദേശവനിതക്ക് മുന്നില്‍ 'നിൻ മിഴികളിൽ അഞ്ജനമെഴുതാം ഞാൻ' എന്ന ഗാനം പാടുന്ന മലയാളി യുവാക്കളുടെ വിഡിയോ സോഷ്യൽ മിഡിയയിൽ വൈറലായിരിക്കുകയാണ്.

പാട്ടുകേട്ട് ചിരിയടക്കാനാകാതെ നിൽക്കുന്ന വിദേശവനിതയെയും വിഡിയോയിൽ കാണാം. അയർലൻഡിനെതിരായ ആദ്യ ടി ട്വന്‍റി മത്സരത്തിലാണ് കൗതുകമുണർത്തുന്ന സംഭവം. 

രണ്ട് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലാണ്.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.