പ്രായം 'തളർത്തുന്ന' ടീമുമായി മെസ്സി;കിതച്ച് മഷറാനോയും അഗ്യൂറോയും;നാളെ ഫ്രാന്‍സിനെതിരെ

argentina-france
SHARE

ഫ്രാൻസാണ് എതിരാളികൾ. ലോകകപ്പിൽ മുന്നോട്ടുപോകണമെങ്കിൽ അർജന്‍റീനയും മെസ്സിയും കുറച്ച് അധ്വാനിക്കേണ്ടി വരും. ഈ കളിയും വെച്ചാണ് മുന്നോട്ടുപോക്കെങ്കിൽ ക്വാർട്ടർ കാണാതെ റഷ്യയിൽ നിന്ന് മടങ്ങേണ്ടി വരുമെന്ന് ഫുട്ബോൾ വിദഗ്ധർ വിലയിരുത്തുന്നു.  

അവസാന പതിനാറിന്‍റെ പോരാട്ടത്തിൽ അർജന്‍റീനയും ഫ്രാൻസും നാളെ കളത്തിലിറങ്ങുമ്പോൾ പ്രതീക്ഷക്കൊത്തുയരാത്ത രണ്ടുടീമുകളുടെ പ്രകടനം കൂടിയാകുമത്. 

കന്നിയങ്കത്തിനെത്തിയ കുഞ്ഞൻ രാജ്യം ഐസ്‌ലാൻഡ് ആണ് അർജന്‍റീനയെ ആദ്യം വിറപ്പിച്ചത്. ടീമിന്‍റെ പോരായ്മകൾ വ്യക്തമായത് ക്രൊയേഷ്യക്കെതിരെ. ഒടുവിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാനമത്സരത്തിൽ മാത്രമാണ് ടീം ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ലോകകപ്പിലെ ആദ്യഗോൾ നേടാൻ മിശിഹായ്ക്ക് ഈ മത്സരം വരെ കാത്തിരിക്കേണ്ടിവന്നു. 'പ്രായക്കൂടുതലുള്ള' ടീമും വെല്ലുവിളി തന്നെ.

മറുവശത്ത് പ്രീടൂർണമെന്‍റ് ഫേവറിറ്റുകളായ ഫ്രാൻസിനും പ്രതീക്ഷക്കൊത്തുയരാൻ കഴിഞ്ഞിട്ടില്ല. സ്ട്രൈക്കർ അന്‍റോണിയോ ഗ്രീസ്മാൻ നിറം മങ്ങിയ ഗ്രൂപ്പ് ഘട്ടത്തിൽ താരതമ്യേന ദുർബലരെയാണ് ഫ്രാൻസിന് എതിരാളികളായി കിട്ടിയത്. രണ്ട് ജയവും ഒരു ഗോൾരഹിത സമനിലയും. ഗ്രീസ്മാനും മബാപ്പെയും ഒലിവർ ജിറൂഡും ഫോമിലേക്കുയർന്നാൽ ഫ്രാൻസിനെ പിടിച്ചാൽ കിട്ടില്ല. 

അർജന്‍റീനയെ അപേക്ഷിച്ച് ഫ്രാൻസ് മികച്ച ടീം തന്നെയാണ്. ഫ്രാൻസിനാണ് മുൻതൂക്കമെന്ന് അർജന്‍റീനിൻ മുൻ ഫുട്ബോളർ ഹെർനാൻ ക്രെസ്പോയും വിലയിരുത്തിക്കഴിഞ്ഞു. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.